Nameplate missing | ശാരൂഖ് ഖാന്റെ വീടായ മന്നത്തിലെ 25 ലക്ഷം രൂപ വിലമതിക്കുന്ന നെയിംപ്ലേറ്റ് 'കാണാനില്ല'; രൂപകല്‍പന ചെയ്തത് ഭാര്യ

 


മുംബൈ: (www.kvartha.com) ബോളിവുഡ് താരം ശാരൂഖ് ഖാന്റെ വീടായ 'മന്നത്തിലെ' 25 ലക്ഷം രൂപ വിലമതിക്കുന്ന നെയിംപ്ലേറ്റ് കാണാതായതായി റിപോര്‍ട്; ഭാര്യ ഗൗരിയാണ് ഇത് രൂപകല്‍പന ചെയ്തത്. കഴിഞ്ഞ മാസമാണ് ഇത് സ്ഥാപിച്ചത്. നെയിംപ്ലേറ്റില്‍ നിന്ന് ഒരു വജ്രം താഴെ വീഴുകയും അറ്റകുറ്റപ്പണികള്‍ക്കായി ഉള്ളിലേക്ക് കൊണ്ടുപോവുകയും ചെയ്തുവെന്നും അതുകൊണ്ടാണ് വീടിന് മുന്നില്‍ അത് കാണാത്തതെന്നും ഹിന്ദുസ്താന്‍ ടൈംസ് സൂചിപ്പിക്കുന്നു.
            
Nameplate missing | ശാരൂഖ് ഖാന്റെ വീടായ മന്നത്തിലെ 25 ലക്ഷം രൂപ വിലമതിക്കുന്ന നെയിംപ്ലേറ്റ് 'കാണാനില്ല'; രൂപകല്‍പന ചെയ്തത് ഭാര്യ

ബോളിവുഡ് സൂപര്‍ സ്റ്റാര്‍ ശാരൂഖ് ഖാന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ചെറിയ അപ്ഡേറ്റ് പോലും അദ്ദേഹത്തിന്റെ ആരാധകരെ ആവേശത്തിലാക്കാന്‍ പര്യാപ്തമാണ്. ഈ മാസം ആദ്യം, ശാരൂഖ് ഖാന്‍ തന്റെ ബാന്ദ്രയിലെ വീടിന് പുറത്ത് നിലയുറപ്പിച്ച ആരാധകരെ അഭിവാദ്യം ചെയ്തിരുന്നു. എല്ലാ വാര്‍ഷവും ഈദിനോട് അനുബന്ധിച്ച് താരം ഇങ്ങിനെ ആരാധകരുടെ മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. 2020ല്‍ രാജ്യത്ത് കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് താരം തന്റെ ബംഗ്ലാവിന് പുറത്ത് പ്രത്യക്ഷപ്പെട്ട് ആരാധകരെ അഭിവാദ്യം ചെയ്തത്. കോവിഡ് കാരണം ഈദിലും ജന്മദിനത്തിലും അദ്ദേഹത്തിന്റെ ആരാധകരെ കാണാറില്ലായിരുന്നു.

നാല് വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന്റെ ഒരു സിനിമ 2023 ജനുവരി 25 ന് റിലീസ് ചെയ്യുകയാണ്, 'പത്താന്‍'. ദീപിക പദുകോണും ജോണ്‍ എബ്രഹാമും അഭിനയിക്കുന്ന 'പത്താന്‍' സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ത്ഥ് ആനന്ദാണ്. ഇതുകൂടാതെ, 2023 ഡിസംബര്‍ 23 ന് റിലീസ് ചെയ്യാനിരിക്കുന്ന 'ഡങ്കി' എന്ന പേരില്‍ രാജ്കുമാര്‍ ഹിരാനിക്കൊപ്പമുള്ള അടുത്ത ചിത്രവും പ്രഖ്യാപിച്ചു. രാജ്കുമാര്‍ ഹിരാനി, അഭിജാത് ജോഷി, കനിക ധില്ലന്‍, തപ്സി പാനു എന്നിവരാണ് അഭിനയിക്കുന്നത്. ജിയോ സ്റ്റുഡിയോയും റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റും രാജ്കുമാര്‍ ഹിരാനി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Keywords: Shah Rukh Khan's 'Mannat' nameplate worth Rs 25 lakhs goes missing: Report, National, News, Top-Headlines, Mumbai, Missing, Bollywood, COVID19, Cinema.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia