Shah Rukh Khan | മന്നത്തിന് പുറത്ത് ആരാധകരുടെ കടല്‍; വീടിന് മുന്നിലെത്തിയവര്‍ക്കൊപ്പം 'പത്താന്‍' വിജയം ആഘോഷിച്ച് ശാരുഖ് ഖാന്‍; ചിത്രങ്ങള്‍

 



മുംബൈ: (www.kvartha.com) വീടിന് മുന്നിലെത്തിയ ആരാധകര്‍ക്കൊപ്പം 'പത്താന്‍' വിജയം ആഘോഷിച്ച് ശാരുഖ് ഖാന്‍. തന്റെ വീടായ മന്നത്തിന്റെ മുമ്പിലെത്തി ആരാധകരെ താരം അഭിവാദ്യം ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് ആരാധകരെ കാണാന്‍ ശാരൂഖ് തെരഞ്ഞെടുത്തത്. പത്താനിലെ ഗാനത്തിന്റെ ചുവടുകള്‍ വച്ച് ആരാധകരോടൊപ്പം ചിത്രത്തിന്റെ വിജയം താരം ആഘോഷിച്ചു. 

വേഗത്തില്‍ 200 കോടി നേടിയ ചിത്രമെന്ന റെകോര്‍ഡാണ് പത്താന്‍ സ്വന്തമാക്കിയത്. നാല് ദിവസം കൊണ്ടാണ് രാജ്യത്ത് നിന്ന് മാത്രം പത്താന്‍ 200 കോടി രൂപ നേടിയത്. ഇത് വരെ 212 കോടി രൂപയാണ് രാജ്യത്ത് നിന്ന് മാത്രമായി നേടിയത്. കെജിഎഫ് 2വിനെയും ബാഹുബലി 2 വിനെയും പിന്തള്ളി മുന്നേറുകയാണ് പത്താന്‍. 

Shah Rukh Khan | മന്നത്തിന് പുറത്ത് ആരാധകരുടെ കടല്‍; വീടിന് മുന്നിലെത്തിയവര്‍ക്കൊപ്പം 'പത്താന്‍' വിജയം ആഘോഷിച്ച് ശാരുഖ് ഖാന്‍; ചിത്രങ്ങള്‍


ലോകവ്യാപകമായി ചിത്രം 400 കോടി കളക്ഷന്‍ മറികടന്നു. 100 കോടി രൂപയ്ക്ക് മുകളിലുള്ള തുകക്കാണ് ആമസോണ്‍ പ്രൈം ഒടിടി റൈറ്റ്സ് വാങ്ങിയത്. ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

100 കോടി ക്ലബിലെത്തുന്ന ശാരുഖ് ഖാന്റെ എട്ടാമത്തെ ചിത്രമാണ് പത്താന്‍. റാ വണ്‍, ഡോണ്‍ 2, ജബ് തക് ഹേ ജാന്‍, ചെന്നൈ എക്സ്പ്രസ്, ഹാപി ന്യൂ ഇയര്‍, ദില്‍വാലെ, റയീസ് എന്നീ ചിത്രങ്ങളാണ് 100 കോടി ക്ലബിലെത്തിയ മറ്റ് ചിത്രങ്ങള്‍.

Keywords:  News,National,India,Mumbai,Entertainment,Cinema,Sharukh Khan,Top-Headlines,Latest-News, Shah Rukh Khan Waves At Sea of Fans Outside Mannat As He Celebrates Pathaan Success; Pics
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia