Shah Rukh Khan | 5 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവ്; 'പത്താന്‍' റിലീസിന് മുന്നോടിയായി വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ശാരൂഖ് ഖാന്‍, വൈറലായി വീഡിയോ

 



ന്യൂഡെല്‍ഹി: (www.kvartha.com) അഞ്ച് വര്‍ഷത്തിന് ശേഷം ശാരൂഖ് ഖാന്‍ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. പത്താന്‍ എന്ന ചിത്രത്തിലൂടെയാണ് താരം വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നത്. ജനുവരി 25 ന് ആണ് ആക്ഷന്‍ ചിത്രമായ പത്താന്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്. 

ഇപ്പോഴിതാ, പത്താന്‍ റിലീസിന് മുന്നോടിയായി വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് ശാരൂഖ് ഖാന്‍. വൈഷ്‌ണോദേവി ക്ഷേത്രത്തിന്റെ പ്രദര്‍ശന വഴിയില്‍ കൂടി ശാരൂഖ് നടന്നടുക്കുന്ന ഒരു വീഡിയോയും അടുത്തിടെ വൈറലായിരുന്നു.

പുതിയ വീഡിയോയില്‍ ഫോടോഗ്രാഫറോട് ചിത്രങ്ങളൊന്നും എടുക്കരുതെന്ന് ഒരു സുരക്ഷാ ജീവനക്കാരന്‍ ആവശ്യപ്പെടുന്നത് കാണാം. ചിത്രം എടുക്കുന്നതില്‍ നിന്ന് സുരക്ഷ ജീവനക്കാര്‍ ഫോടോഗ്രാഫറെ തടയുന്നതും കാണാം. 

ശാരൂഖ് ഒരു കാറില്‍ നിന്ന് പുറത്തിറങ്ങുകയും. വീഡിയോയില്‍ കാണുന്നയാള്‍ കറുത്ത ഹുഡ് ജാകറ്റ് ധരിച്ചിരിക്കുന്നതിനാല്‍ ബോളിവുഡ് നടന്റെ മുഖം വീഡിയോയില്‍ ദൃശ്യമല്ല. ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ കനത്ത സുരക്ഷയിലാണ് ശാരൂഖ്. മറ്റൊരു വീഡിയോയില്‍, സുരക്ഷ ജീവനക്കാരാല്‍ ചുറ്റപ്പെട്ട ശാരൂഖ് ദേവാലയത്തിലേക്ക് നടക്കുന്നത് കാണാം.

Shah Rukh Khan | 5 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവ്; 'പത്താന്‍' റിലീസിന് മുന്നോടിയായി വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ശാരൂഖ് ഖാന്‍, വൈറലായി വീഡിയോ


ഇതിന് മുമ്പ് ഉംറ നിര്‍വഹിക്കാന്‍ ശാരൂഖ് മക്കയിലും എത്തിയിരുന്നു. താരം മതപരമായ ചടങ്ങുകള്‍ നടത്തുമ്പോള്‍ സഊദി അറേബ്യയില്‍ നിന്നുള്ള വിവിധ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. 
കത്രീന കൈഫും അനുഷ്‌ക ശര്‍മ്മയും അഭിനയിച്ച സീറോ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ജൂണില്‍ അറ്റ്‌ലിയുടെ ജവാന്‍, അതേ വര്‍ഷം ഡിസംബറില്‍ രാജ്കുമാര്‍ ഹിരാനിയുടെ ഡങ്കി എന്നിവയില്‍ ശാരൂഖിന്റെതായി പുറത്തിറങ്ങാനുണ്ട്. 

അതേസമയം, പത്താന്റെ പരസ്യ പ്രചരണത്തിന്റെ ഭാഗമായി ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 'ബെഷ്‌റം രംഗ്' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. സ്പാനിഷ് ഭാഷയിലെ വരികള്‍ എഴുതിയിരിക്കുന്നത് വിശാല്‍ ദദ്‌ലാനി. വിശാലും ശേഖറും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവു, കരാലിസ മോണ്ടെയ്‌റോ, വിശാല്‍, ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ്.

സലാം നമസ്‌തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് ആക്ഷന്‍ ത്രിലര്‍ ഗണത്തില്‍ പെടുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌റ്റൈലിഷ് ഗെറ്റപില്‍ ശാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഗാനത്തില്‍ മനോഹര ചുവടുകളുമായി ദീപിക പദുകോണുമുണ്ട്. ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. 

Keywords:  News,National,India,New Delhi,Entertainment,Cinema,Video,Lifestyle & Fashion,Temple,Religion,Sharukh Khan,Bollywood, Shah Rukh Khan visits Vaishno Devi temple after doing Umrah at Mecca, Watch viral video
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia