Shah Rukh fans | 'പത്താൻ റിലീസ് ദിവസം ആദ്യഷോ കാണുക'; ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കിടയില്‍ തിരിച്ചടി നൽകാൻ ശാരൂഖ് ഖാന്‍ ആരാധകർ രംഗത്ത്

 


ന്യൂഡെല്‍ഹി: (www.kvartha.com) ബോളിവുഡ് നടന്‍ ആമിര്‍ ഖാനും കരീന കപൂറും അഭിനയിച്ച ചിത്രം 'ലാല്‍ സിംഗ് ഛദ്ദ' ബഹിഷ്‌കരിക്കണമെന്ന് അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയതിന് പിന്നാലെ ശാരൂഖ് ഖാന്‍ ചിത്രം പത്താനും കാണരുതെന്ന് ഒരു കൂട്ടം സമൂഹമാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെതിരെ ശാരൂഖിന്റെ ആരാധകര്‍ രംഗത്തെത്തി. പടം റീലീസാകുന്ന ജനുവരി 25ന് ആദ്യ ഷോ കാണുമെന്ന ഹാഷ് ടാഗോടെ അവര്‍ ക്യാംപയിന്‍ ആരംഭിച്ചു. താരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന ചിത്രമാണ് പത്താന്‍.
     
Shah Rukh fans | 'പത്താൻ റിലീസ് ദിവസം ആദ്യഷോ കാണുക'; ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കിടയില്‍ തിരിച്ചടി നൽകാൻ ശാരൂഖ് ഖാന്‍ ആരാധകർ രംഗത്ത്

ലാല്‍ സിംഗ് ഛദ്ദ പുറത്തിറങ്ങും മുമ്പ് ഒരു കൂട്ടം സമൂഹമാധ്യമ ഉപയോക്താക്കള്‍ ആമിറിന്റെ വിവാദമായ 'ഇന്‍ഡ്യയില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുത' എന്ന പ്രസ്താവന കുത്തിപ്പൊക്കുകയും ട്വിറ്ററില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെ ട്രെന്‍ഡിംഗ് ആയിരുന്നു. സമ്പൂര്‍ണ ബഹിഷ്‌കരണ പ്രവണത മൂലം ആദ്യ ദിനങ്ങളിൽ കലക്ഷൻ കുറവായിരുന്നു.

അടുത്തിടെ ഇറങ്ങിയ വമ്പന്‍ ബോളിവുഡ് ചിത്രങ്ങള്‍ വലിയ പരാജയമാണ് ഉണ്ടാക്കിയത്. ദക്ഷിണേൻഡ്യയില്‍ നിന്നുള്ള ആര്‍ആര്‍ആര്‍, പുഷ്പ, വിക്രം തുടങ്ങിയ സിനിമകള്‍ ഹിറ്റാവുകയും ചെയ്തു. ബോളിവുഡിലെ നിലവിലെ സാഹചര്യം നോക്കുമ്പോള്‍, ശാരൂഖാന്റെ തിരിച്ചുവരവ് അത്യാവശ്യമാണ്. അതുകൊണ്ടാണ് ചിത്രത്തെ പിന്തുണയ്ക്കുന്നതിനായി ഷാരൂഖ് ഖാന്റെ ആരാധകര്‍ ട്വിറ്ററില്‍ #PathanFirstDayFirstShow ട്രെന്‍ഡുചെയ്യാന്‍ തുടങ്ങിയത്.

ശാരൂഖിനൊപ്പം ദീപിക പദുകോണും ജോണ്‍ എബ്രഹാമും ഒന്നിക്കുന്ന ആക്ഷന്‍ ത്രിലര്‍ ചിത്രമായ 'പത്താന്‍' വലിയ പ്രതീക്ഷയുള്ള സിനിമയാണ്. നാല് വര്‍ഷത്തിന് ശേഷമാണ് ഒരു ശാരൂഖ് സിനിമ വരുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം 2023 ജനുവരി 25 ന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിലെ ശാരൂഖിന്റെയും ദീപികയുടെയും മോഷന്‍ പോസ്റ്റര്‍ നിര്‍മാതാക്കള്‍ അടുത്തിടെ അനാച്ഛാദനം ചെയ്തു, ഇതിന് നെറ്റിസണ്‍സില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ചു.`ചക് ദേ! രാജ്കുമാര്‍ ഹിരാനിയുടെ 'ഡങ്കി', ദക്ഷിണ സംവിധായകന്‍ ആറ്റ്ലിയുടെ 'ജവാന്‍' എന്നിവയാണ് ശാരൂഖിന്റെ പുതിയ സിനിമകള്‍.

Keywords:  Latest-News, National, Bollywood, Sharukh Khan, Film, Fans, Cinema, Top-Headlines, Social-Media, Pathaan, Shah Rukh Khan fans trend #PathaanFirstDayFirstShow amid the Boycott calls.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia