ഷാറൂഖ് ഖാനെ അമേരിക്കയിലെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു

 


ലൊസാഞ്ചല്‍സ്: (www.kvartha.com 12.08.2016) ബോളിവുഡ് താരം ഷാറൂഖ് ഖാനെ അമേരിക്കയിലെ ആഞ്ചല്‍സ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. സുരക്ഷാ പരിശോധനകള്‍ക്കായാണ് വ്യാഴാഴ്ച വൈകീട്ട് തടഞ്ഞുവച്ചത്. ഷാരൂഖിനെ എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷന്‍ വിഭാഗമാണ് തടഞ്ഞുവെച്ച് ചോദ്യം ചെയ്തത്.

ട്വിറ്ററിലൂടെ ഷാറൂഖ് ഖാന്‍ തന്നെയാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്. വിമാനത്താവളത്തില്‍ തന്നെ തടഞ്ഞുവച്ചതിലെ നൈരാശ്യവും ഷാരൂഖ് ട്വിറ്ററിലൂടെ അറിയിച്ചു.

സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളെ പൂര്‍ണമായി ഉള്‍ക്കൊള്ളുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെങ്കിലും പല തവണ അമേരിക്കന്‍ വിമാനത്താവളത്തില്‍ ഇത് ആവര്‍ത്തിക്കുന്നത് വളരെ ദുഃഖകരമാണെന്നും ഷാറൂഖ് ട്വിറ്ററില്‍ കുറിച്ചു.
2009ലും 2012ലും ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
ഷാറൂഖ് ഖാനെ അമേരിക്കയിലെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു

Keywords: America, Airport, World, Bollywood, Actor, Sharukh Khan, Cinema, Entertainment,    Shah Rukh Khan Detained At Los Angeles Airport.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia