OTT Release | തിയേറ്ററുകളില്‍ 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കി 'പത്താന്‍' ഒടിടിയിലേക്ക്; റിലീസ് തീയതി അറിയാം

 



മുംബൈ: (www.kvartha.com) നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ശാരൂഖ് ഖാന്‍ നായകനായി എത്തിയ ബോളിവുഡ് ചിത്രമായിരുന്നു 'പത്താന്‍'. ഇന്‍ഡ്യന്‍ ബോക്‌സ് ഓഫീസില്‍ 500 കോടിയും ആഗോള ബോക്‌സ് ഓഫീസില്‍ 1000 കോടിയും ഇതിനകം പിന്നിട്ട ഈ ചിത്രം തിയേറ്ററുകളില്‍ 50 ദിവസവും പൂര്‍ത്തിയാക്കി. ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ് പത്താന്‍. 

56 ദിവസങ്ങള്‍ക്കിപ്പുറമാണ് പത്താന്റെ ഒടിടി പ്രീമിയര്‍ ചാര്‍ട് ചെയ്തിരിക്കുന്നതെന്നും അതനുസരിച്ച് മാര്‍ച് 22 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നും മറ്റൊരു ന്യൂസ് പോര്‍ടലിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു.

ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടുന്ന ചിത്രങ്ങള്‍ പോലും തിയേറ്റര്‍ റിലീസില്‍ നിന്നും ഒരു മാസത്തെ ഇടവേളയിലാണ് ഒടിടിയില്‍ എത്താറ്. എന്നാല്‍ 50 ദിവസങ്ങള്‍ പിന്നിട്ടിട്ടും പത്താന്‍ ഇനിയും ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിട്ടില്ല. ബുധനാഴ്ചയായിരുന്നു തിയേറ്ററുകളില്‍ ചിത്രം 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയത്. പ്രമുഖ ട്രാകര്‍മാരായ ലെറ്റ്‌സ് സിനിമയുടെ റിപോര്‍ട് പ്രകാരം ചിത്രം മാര്‍ച് 22 ന് സ്ട്രീമിംഗ് ആരംഭിക്കും. 

OTT Release | തിയേറ്ററുകളില്‍ 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കി 'പത്താന്‍' ഒടിടിയിലേക്ക്; റിലീസ് തീയതി അറിയാം



ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാവും പത്താന്റെ ഒടിടി റിലീസ്. ബോക്‌സ് ഓഫീസ് റെകോര്‍ഡുകളില്‍ പലതും തകര്‍ത്തതുപോലെ ഒടിടിയിലും ചിത്രം റെകോര്‍ഡ് സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ഒടിടി റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നിര്‍മ്മാതാക്കളുടെയോ ഒടിടി പ്ലാറ്റ്‌ഫോമിന്റെയോ ഭാഗത്തുനിന്ന് ഇനിയും എത്തിയിട്ടില്ല.

Keywords:  News, National, Cinema, Entertainment, Sharukh Khan, Bollywood, Top-Headlines, Latest-News, Shah Rukh Khan and Deepika Padukone starrer ‘Pathaan’ to stream on OTT, release date and other details revealed!
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia