ലോകത്തിലെ ഉയര്‍ന്ന പ്രതിഫലം പറ്റുന്ന സെലിബ്രിറ്റികളില്‍ ഷാരൂഖും; ഒന്നാം സ്ഥാനം ടെയ്‌ലര്‍ സ്വിഫ്റ്റിന്

 


ADVERTISEMENT

മുംബൈ: (www.kvartha.com 13.07.2016) 2016ല്‍ ഉയര്‍ന്ന പ്രതിഫലം പറ്റുന്ന ലോക സെലിബ്രിറ്റികളില്‍ ബോളീവുഡ് താരങ്ങളായ ഷാരൂഖ് ഖാനും അക്ഷയ് കുമാറും ഇടം നേടി. ഫോര്‍ബ്‌സിന്റെ വാര്‍ഷീക ലിസ്റ്റിലാണ് ഇവരുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

അമേരിക്കന്‍ ഗായിക ടെയ് ലര്‍ സ്വിഫ്റ്റാണ് പട്ടികയില്‍ ഒന്നാമത്. 170 മില്യണ്‍ ഡോളറാണ് ടെയ് ലറുടെ ഒരു വര്‍ഷത്തെ വരുമാനം. എണ്‍പത്തിയാറാം സ്ഥാനത്താണ് ഷാരൂഖ്. 33 മില്യണ്‍ ഡോളറാണ് ഷാരൂഖിന്റെ വാര്‍ഷീക വരുമാനം. 31.5 മില്യണ്‍ ഡോളറിന്റെ വരുമാനവുമായി അക്ഷയ് കുമാര്‍ 94മ് സ്ഥാനത്താണ്.

ഇംഗ്ലീഷ് ഐറിഷ് ബോയ് ബാന്റ് വണ്‍ ഡയറക്ഷന്‍ ആണ് 110 മില്യണ്‍ ഡോളറുമായി രണ്ടാം
സ്ഥാനത്തെത്തിയത്. എഴുത്തുകാരന്‍ ജെയിംസ് പീറ്റേഴ്‌സണ്‍ മൂന്നും റിയല്‍ മാഡ്രിഡ് താരം ക്രിസ്ത്യാനോ റൊണാള്‍ഡോ നാലും സ്ഥാനങ്ങള്‍ സ്വന്തമാക്കി. ബാസ്‌ക്കറ്റ് ബോള്‍ താരം ലെബ്രോണ്‍ ജെയിംസ് പതിനൊന്നാം സ്ഥാനത്തും ഗായിക മഡോണ പന്ത്രണ്ടാം സ്ഥാനത്തുമെത്തി പട്ടികയില്‍ ഇടം നേടി.

ലോകത്തിലെ ഉയര്‍ന്ന പ്രതിഫലം പറ്റുന്ന സെലിബ്രിറ്റികളില്‍ ഷാരൂഖും; ഒന്നാം സ്ഥാനം ടെയ്‌ലര്‍ സ്വിഫ്റ്റിന്

Bollywood superstars Shah Rukh Khan and Akshay Kumar are among the world's highest-paid celebrities of 2016, according to an annual list by Forbes.

Keywords:  Shah Rukh Khan among world's highest-paid celebrities, Mumbai, Bollywood, Actor, Cristiano Ronaldo, Cinema, Entertainment, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia