SWISS-TOWER 24/07/2023

Setback to Dileep| നടന്‍ ദിലീപിന് തിരിച്ചടി: വധഗൂഢാലോചന കേസ് റദ്ദാക്കില്ല, അന്വേഷണം സി ബി ഐക്കും വിടില്ല; ഹര്‍ജി ഹൈകോടതി തള്ളി

 


ADVERTISEMENT

കൊച്ചി: (www.kvartha.com 19.04.2022) നടന്‍ ദിലീപിന് ഹൈകോടതിയില്‍ തിരിച്ചടി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈകോടതി തള്ളി. ദിലീപിനെതിരെ പ്രോസിക്യൂഷന്‍ സമര്‍പിച്ച ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പെടെ പരിശോധിച്ച ശേഷമാണ് ഹൈകോടതി ഉത്തരവ്.
Aster mims 04/11/2022

Setback to Dileep| നടന്‍ ദിലീപിന് തിരിച്ചടി: വധഗൂഢാലോചന കേസ് റദ്ദാക്കില്ല, അന്വേഷണം സി ബി ഐക്കും വിടില്ല; ഹര്‍ജി ഹൈകോടതി തള്ളി

കേസില്‍ അന്വേഷണം തുടരാമെന്ന് ജസ്റ്റിസ് സിയാദ് റഹ് മാന്‍ വ്യക്തമാക്കി. കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സി ബി ഐയ്ക്ക് വിടണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതും കോടതി പരിഗണിച്ചില്ല.

ഹര്‍ജി തള്ളിയത് നടന്‍ ദിലീപിനു കടുത്ത തിരിച്ചടിയാകും. നിലവില്‍ ഉപാധികളോടെ ജാമ്യത്തിലുള്ള ദിലീപിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നതിലേക്കുവരെ കാര്യങ്ങള്‍ നീണ്ടേക്കുമെന്നും നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നു.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് വധഗൂഢാലോചനക്കേസ് രെജിസ്റ്റര്‍ ചെയ്തത്. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി എന്‍ സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോടെലുടമ ശരത്, ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സഹായിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

കേസ് കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ക്ക് വിശ്വാസ്യതയില്ലെന്നുമായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്. അന്വേഷണം സിബിഐക്ക് കൈമാറുന്നതിനെയും പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.

Keywords: Setback to Dileep, Kerala HC says police can continue probe into conspiracy case,  Kochi, News, Cine Actor, Dileep, Cinema, High Court of Kerala, Trending, Kerala.









ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia