സഹപ്രവര്‍ത്തകയ്ക്ക് നേരെ തുടര്‍ച്ചയായ മാനസികപീഡനം; പ്രമുഖ സീരിയല്‍ തിരക്കഥാകൃത്തും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ലതീഷ് കുമാറിന് സസ്‌പെന്‍ഷന്‍

 


തിരുവനന്തപുരം : (www.kvartha.com 26.04.2018) സഹപ്രവര്‍ത്തകയ്ക്ക് നേരെ തുടര്‍ച്ചയായ മാനസികപീഡനം നടത്തിയതിന് പ്രമുഖ സീരിയല്‍ തിരക്കഥാകൃത്തും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ലതീഷ് കുമാറിന് സസ്‌പെന്‍ഷന്‍. മലയാളത്തിലെ ഏറ്റവും സൂപ്പര്‍ ഹിറ്റായ സ്ത്രീ ഹൃദയം എന്ന സീരിയലിന് പുറമെ ഒരു ഡസനിലധികം സീരിയലുകള്‍ക്ക് തിരക്കഥാ രചന നടത്തിയത് ലതീഷ് കുമാറായിരുന്നു. വനം വകുപ്പ് ആസ്ഥാനത്തെ വര്‍ക്കിങ് പ്ലാന്‍ റിസര്‍ച്ച് വിംഗിലാണ് ലതീഷ്‌കുമാര്‍ ജോലി നോക്കുന്നത്.

കേരള യൂണിവേഴ്‌സിറ്റി മുന്‍ രജിസ്റ്റാറുടെ മകനായ ലതീഷിനെതിരെ ഇതിനുമുമ്പും ആക്ഷേപങ്ങള്‍ ഉയര്‍ന്നു വന്നുവെങ്കിലും ആദ്യമായാണ് ഒരു സഹപ്രവര്‍ത്തക രേഖാമൂലം പരാതി നല്‍കുന്നതും നടപടി സ്വീകരിക്കുന്നതും. ലതീഷിന്റെ സഹപ്രവര്‍ത്തകയായ യുവതിയെ നിരന്തരം അപമാനിച്ച ഇദ്ദേഹം അവര്‍ക്കെതിരെ ഇല്ലാകഥകള്‍ കൂടി പ്രചരിപ്പിച്ചിരുന്നു.

  സഹപ്രവര്‍ത്തകയ്ക്ക് നേരെ തുടര്‍ച്ചയായ മാനസികപീഡനം; പ്രമുഖ സീരിയല്‍ തിരക്കഥാകൃത്തും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ലതീഷ് കുമാറിന് സസ്‌പെന്‍ഷന്‍

ലതീഷിന്റെ മാനസിക പീഡനത്തില്‍ മനം നൊന്ത് പലപ്പോഴും ഓഫീസില്‍ ഇരുന്ന് കരയുന്ന യുവതിയെ സഹപ്രവര്‍ത്തകര്‍ ആണ് ആശ്വസിപ്പിച്ചിരുന്നത്. ചില ജീവനക്കാര്‍ ലതീഷിനെ വിലക്കിയപ്പോള്‍ അവരെയും പ്രതികൂട്ടിലാക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയിലും യുവതിയെ അപമാനിച്ച് ലതീഷ് സംസാരിച്ചു. വല്ലപ്പോഴുമാണ് ലതീഷ് ഓഫീസില്‍ എത്തിയിരുന്നതെങ്കിലും വരുന്ന ദിവസങ്ങളില്‍ ഈ യുവതിയെ തിരഞ്ഞു പിടിച്ച് കളിയാക്കുക, അപമാനിക്കുക, ഒരു സ്ത്രീയോടു പറയാന്‍ പാടില്ലാത്തത് പറയുക, മോശക്കാരിയാക്കി ചിത്രീകരിക്കുക തുടങ്ങിയവ ഇയാളുടെ പ്രധാന വിനോദമായിരുന്നു. എന്നാല്‍ അപമാനിക്കപ്പെട്ട യുവതി സഹപ്രവര്‍ത്തകരുടെ പിന്തുണയോടെ കാര്യങ്ങള്‍ വിവരിച്ച് വകുപ്പ് മേധാവിക്ക് പരാതി നല്‍കി.

വനം വകുപ്പ് ആസ്ഥാനത്തെ വനിത ഓഫീസ് അസിസ്റ്റന്റിന്റെ കൈവശം സമിതി കഴിഞ്ഞ തിങ്കളാഴ്ച തന്നെ ലതീഷിനുള്ള നോട്ടീസ് കൊടുത്തു വിടുകയും ചെയ്തു. നോട്ടീസുമായി എത്തിയ വനിത ഓഫീസ് അസിസ്റ്റന്റിനെ അപമാനിച്ച് അയച്ച ലതീഷ് നോട്ടീസ് കൈപറ്റിയില്ല, പകരം ഭീക്ഷണി മുഴക്കുകയും ചെയ്തു. നോട്ടീസും കൊടുക്കാനാവാതെ കരഞ്ഞു കണ്ണീര്‍ വാര്‍ത്തു വന്ന ഓഫീസ് അസിസ്റ്റന്റിനെ സമിതി അംഗങ്ങളായ ചില ഉദ്യോഗസ്ഥര്‍ തന്നെ വകുപ്പ് മേധാവിക്ക് മുന്നിലെത്തിച്ചു.

കാര്യങ്ങള്‍ വിശദമായി കേട്ട അഡീഷണല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അമിത് മല്ലിക് ഉടന്‍ തന്നെ ലതീഷിനെ സസ്‌പെന്‍ഡു ചെയ്തുകൊണ്ട് ഉത്തരവിടുകയായിരുന്നു. എന്നാല്‍ വനിതാ സഹ പ്രവര്‍ത്തകയുടെ പരാതി അധികൃതര്‍ ഇതുവരെ പോലീസിന് കൈമാറിയിട്ടില്ല. ഭരണപക്ഷ യൂണിയന്റെ സമ്മര്‍ദവും ലതീഷിന്റെ സ്വാധീനവും കൊണ്ടാണ് പരാതി പോലീസിന് കൈമാറാത്തതെന്ന് അറിയുന്നു. ലതീഷിന് വീണ്ടും നോട്ടീസ് നല്‍കുമെന്നും വിശദീകരണം കേട്ട ശേഷം തുടര്‍നടപടി ഉണ്ടാകുമെന്നും അമിത് മാലിക് ഐ എഫ് എസിന്റെ ഓഫീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Serial writer Latheesh kumar gets suspension, Thiruvananthapuram, News, Complaint, Cinema, Suspension, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia