Cyber Crime | താന്‍ നേരിട്ട ഒരു വൃത്തികെട്ട സൈബര്‍ അനുഭവം തുറന്നുകാട്ടി സീരിയല്‍ താരം അവന്തിക
Jun 8, 2022, 11:01 IST
തിരുവനന്തപുരം: (www.kvartha.com) താന്‍ നേരിട്ട ഒരു വൃത്തികെട്ട സൈബര്‍ അനുഭവം തുറന്നു പറയുകയാണ് സീരിയല്‍ താരം അവന്തിക മോഹന്‍. സൈബര്‍ ആക്രമണം എന്നത് സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ക്കെല്ലാം സുപരിചിതമായ വാക്കാണ്. മാന്യതയുടെ എല്ലാ സീമകളും ലംഘിച്ച് മുഖമില്ലാത്തവരും ഉള്ളവരുമായി സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന ആക്രമണങ്ങള്‍ കൂടിവരികയാണ്. സിനിമാ-സീരിയല്‍ താരങ്ങള്‍, മറ്റ് സെലിബ്രിറ്റികള്‍ എന്നിവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അടുത്തിടെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതില്‍ പലരും ഇപ്പോള്‍ പിടിക്കപ്പെടുന്നുമുണ്ട്. കൂട്ടമായ ആക്രമണങ്ങളാവാം, മെസേജില്‍ അശ്ലീലം ചോദിക്കുന്നവരാകാം, ഇപ്പോഴിതാ ഇത്തരക്കാരെ പുറത്തുകൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് താരം സ്‌ക്രീന്‍ഷോട് സഹിതം പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
യുവാവ് അയച്ച അശ്ലീല സന്ദേശത്തിന് മികച്ച മറുപടിയും താരം കൊടുത്തിട്ടുണ്ട്. 'നിങ്ങള്‍ക്ക് ഒരു അമ്മ ഉണ്ടാവില്ല. ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും നിങ്ങള്‍ ഇങ്ങനെ ഒരു സന്ദേശം അയക്കുമായിരുന്നില്ല. താങ്കളെ പോലുള്ള ആളുകള്‍ ഭൂമിക്ക് തന്നെ ഒരു ഭാരമാണ്. ചോദിച്ച ഈ ഒരു വാചകം മാത്രം മതി താങ്കളെ അളക്കാന്‍. നിങ്ങളുടെ സ്വഭാവം പോലെ തന്നെ ഈ ദിവസവും മനോഹരമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീകള്‍ ഒരിക്കലും ഇത്തരം സന്ദര്‍ഭങ്ങളില്‍ മിണ്ടാതിരിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യാതെ, ശബ്ദമുയര്‍ത്തുകയാണ് വേണ്ടത് എന്നും അവന്തിക കുറിച്ചു.
നേരത്തെ ബിഗ് സ്‌ക്രീനിലടക്കം സാന്നിധ്യമായിരുന്ന താരം അടുത്തിടെയാണ് മിനിസ്‌ക്രീനില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയത്. ശ്രേയ നന്ദിനി ഐപിഎസിന്റെ വേഷത്തില്‍ ഏഷ്യാനെറ്റ് പരമ്പര തൂവല്‍ സ്പര്‍ശത്തിലായിരുന്നു അവന്തിക എത്തിയത്. ജനപ്രിയ പരമ്പര 'ആത്മസഖി'യില്‍ നന്ദിത എന്ന കഥാപാത്രവുമായി എത്തി പ്രേക്ഷക ഹൃദയം കവര്‍ന്ന താരം പിന്നീട് 'പ്രിയപ്പെട്ടവള്‍' എന്ന സിനിമയില്‍ വേഷമിട്ടെങ്കിലും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നന്ദിതയാണിപ്പോഴും.
Keywords: Serial star Avantika reveals an ugly cyber experience she faced, News, Kerala, Top-Headlines, Actress, Trivandrum, Attack, Social-Media, Cinema, Message, Mother, Face,Mini screen, Television, Famous.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.