SWISS-TOWER 24/07/2023

ലൈവിനിടെ അധിക്ഷേപിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി സീരിയല്‍ നടി

 


ADVERTISEMENT

കൊച്ചി: (www.kvartha.com 28.08.2018) ലൈവിനിടെ അധിക്ഷേപിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി സീരിയല്‍ നടി. ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ലൈവിലെത്തിയ നടി രസ്‌ന പവിത്രനാണ് ഫേസ്ബുക്കില്‍ അധിക്ഷേപം നേരിടേണ്ടി വന്നത്.

ദുരിതാശ്വാസ ക്യാംപുകളിലേക്ക് പുതിയ വസ്ത്രങ്ങള്‍ തന്നെ വേണമെന്ന് വാശി പിടിക്കാതെ ഉപയോഗിച്ചതാണെങ്കില്‍ കൂടിയും സ്വീകരിക്കാന്‍ മനസു കാണിക്കണമെന്ന് രസ്‌ന പറഞ്ഞു. ഇതിനിടെ 'ഒന്നു പോടി' എന്ന കമന്റുമായി നടിക്ക് നേരെ ഒരാളെത്തുകയായിരുന്നു.

 ലൈവിനിടെ അധിക്ഷേപിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി സീരിയല്‍ നടി

എന്നാല്‍ അധിക്ഷേപിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കാനും നടി മറന്നില്ല. താന്‍ എങ്ങോട്ടേക്കാണ് പോകേണ്ടതെന്നും, ധൈര്യമുണ്ടെങ്കില്‍ ഒരിക്കല്‍ കൂടി വിളിക്കാനും നടി വെല്ലുവിളിച്ചു. ഇത്തരം വൃത്തികെട്ട സംസ്‌കാരം ഇനിയെങ്കിലും മാറ്റണമെന്നും ഇത്തരത്തില്‍ തെറിവിളിക്കുന്നവര്‍ക്ക് തക്കതായ മറുപടി നല്‍കണമെന്നും രസ്‌ന പറഞ്ഞു.

Keywords: Serial actress's reply to abuser during Facebook live goes viral, Kochi, News, Actress, Facebook, Poster, Cinema, Entertainment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia