സീരിയല്‍ നടി നിഷാ സാംരംഗിന്റെ വെളിപ്പെടുത്തല്‍ കത്തുന്നു; നീലുവായി തിരിച്ചുവരുമോ?
Jul 8, 2018, 17:26 IST
തിരുവനന്തപുരം: (www.kvartha.com 08.07.2018) പ്രമുഖ മലയാളം വിനോദ ചാനലിലെ ശ്രദ്ധേയമായ കുടുംബ നര്‍മ പരമ്പര ഉപ്പും മുളകും സംവിധായകന്‍ നായിക നടിയോട് മോശമായി സംസാരിച്ചുവെന്ന വെളിപ്പെടുത്തല്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. കഴിഞ്ഞ ദിവസം നടി നിഷാ സാരംഗ് മറ്റൊരു ന്യൂസ് ചാനലിലെ അഭിമുഖത്തിലാണ് സംവിധായകന്‍ തന്നെ ലൈംഗികമായി ക്ഷണിച്ചുവെന്നും താനത് നിരസിച്ചതിന്റെ പേരില്‍ സീരിയലില്‍ നിന്നു മാറ്റിയെന്നും വെളിപ്പെടുത്തിയത്.
ഉപ്പും മുളകും സീരിയലില്‍ ഏതാനും എപ്പിസോഡുകളായി നിഷാ സാരംഗിനെ കാണുന്നില്ല. അമ്മ പുറത്തെവിടെയോ ജോലിക്കു പോയെന്നോ മറ്റോ കുട്ടുകളെക്കൊണ്ട് പറയിക്കുന്നുണ്ട്. എന്നാല്‍ വാര്‍ത്താ ചാനലിലെ അഭിമുഖം അധികം പേര്‍ കാണാതിരുന്നതുകൊണ്ടോ മറ്റോ വിഷയം ചര്‍ച്ചയായില്ല. ഞായറാഴ്ച പ്രമുഖ എഴുത്തുകാരിയും കോളജ് അധ്യാപികയുമായ എസ് ശാരദക്കുട്ടി ഫേസ്ബുക്കില്‍ ഇതിനേക്കുറിച്ച് ഇട്ട പോസ്റ്റ് വലിയ ചര്‍ച്ചയ്ക്ക് വഴി തുറന്നു.
നടിയും മാധ്യമപ്രവര്‍ത്തകയുമായ ടി പാര്‍വതി (മാലാ പാര്‍വതി) അതില്‍ ഇട്ട കമന്റില്‍ നിഷയുമായി താന്‍ സംസാരിച്ചതായും അവര്‍ ചില കാര്യങ്ങള്‍ പറഞ്ഞതായും കൂടി വെളിപ്പെടുത്തി. മാത്രമല്ല, ഇത് തുറന്നുപറഞ്ഞതിന്റേ പേരില്‍ തനിക്ക് അവസരങ്ങള്‍ കിട്ടാതിരിക്കുമോ എന്ന ഭയവും പങ്കുവച്ചു. തനിക്ക് പണ്ട് മറ്റൊരു ചാനലില്‍ നിന്ന് ഇതേപോലുള്ള അനുഭവം നേരിട്ടതിനേക്കുറിച്ച് പാര്‍വതി തന്നെ ആ കമന്റില്‍ വ്യക്തമാക്കുന്നുമുണ്ട്. നിഷ കേസ് കൊടുക്കണമന്നതുള്‍പ്പെടെ ആവശ്യം ഉയരുകയും ചെയ്തു. സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മ ഈ പ്രശ്‌നത്തില്‍ ഇടപെടുമോ എന്ന് കാത്തിരിക്കുകയാണ് സീരിയല്‍ ലോകവും പ്രേക്ഷകരും.
ശാരദക്കുട്ടിയുടെ പോസ്റ്റ്: എല്ലാ ദിവസവും എട്ട് മണിക്ക് നീലു വന്നു ചിരിപ്പിക്കാറുണ്ട്.. ഉപ്പും മുളകും സീരിയലില്‍ ഇനി നീലു ഇല്ല. അവരെ ഒഴിവാക്കിയിരിക്കുന്നു. നീലു ഇല്ലെങ്കില്‍ പിന്നെ അതിന്റെ ശീര്‍ഷകം തന്നെ മാറ്റേണ്ടി വരും. നിഷാ സാരംഗ് കരയുകയാണ്. മകളുടെ കല്യാണ സമയത്തും പ്രസവ സമയത്തും പോലും അവധിയെടുക്കാതെ പണിയെടുക്കേണ്ടി വന്ന സാഹചര്യം വിശ്വസനീയമായാണ് അവര്‍ പറഞ്ഞത്. തൊഴില്‍ മേഖലയിലെ അധികാര പ്രമത്തതയെക്കുറിച്ചാണ് പറഞ്ഞത്.
കേട്ടിടത്തോളം നിഷാ സാരംഗിനെ വിശ്വസിക്കാനാണ് തോന്നുന്നത്. അഭിമാനിയായ ഒരു കലാകാരി ഇങ്ങനെ തകര്‍ന്നു പൊട്ടിക്കരയണമെങ്കില്‍ അതിലെന്തോ കാര്യമുണ്ടെന്ന് മനസ്സു പറയുന്നു. അവര്‍ക്കൊപ്പം നില്‍ക്കുന്നു.
പാര്‍വതിയുടെ കമന്റ്: ഞാനിന്നലേ നിഷയോട് സംസാരിച്ചു. സംവിധായകന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍, ഒരു ഭാരമായി സംവിധായകര്‍ക്ക് മാറാറുണ്ട്. ഒരു 'പ്രയോജനവും' ഇല്ലാത്ത വേയ്സ്റ്റ്'. പിന്നെ പരമ്പര എടുക്കുന്നതിന്റത്രേം തന്നെ താല്പര്യത്തോടെ പുച്ഛിക്കല്‍ ആരംഭിക്കും. ഇത് ഞാനും അനുഭവിച്ചിട്ടുള്ളതായത് കൊണ്ട് നിഷ പറഞ്ഞ ഓരോ വാക്കും എനിക്ക് വ്യക്തമായി ബോദ്ധ്യപ്പെട്ടു. നിഷ ചോദിക്കുകയാ' ചേച്ചി, ഞാനിത് പറഞ്ഞ് പോയത് കൊണ്ട് ഇനി ആരും വര്‍ക്ക് തരില്ലേന്ന്. ചാനല്‍ മേധാവി അങ്ങനെ പറഞ്ഞ് പോലും. 'നമ്മള്‍ തമ്മില്‍' പറഞ്ഞതിരിക്കട്ടെ, ഇനി ആരോടും പറയണ്ട. പുറത്ത് അറിഞ്ഞാല്‍ ആരും വിളിക്കില്ല പോലും'.
പാവം നിഷ! കൈരളിയില്‍ നിന്ന് ശമ്പളം കിട്ടാതെ ഞാന്‍ രാജി വെച്ച്.. വല്ലാത്ത മാനസികാവസ്ഥയില്‍ എന്ത് ചെയ്യുമെന്നറിയാതെ മറ്റൊരു ചാനലില്‍ ജോലിക്ക് പോയി. ഒരാഴ്ച ജോലി ചെയ്തില്ല. ചാനല്‍ മൊതലാളിയെ സഹോദരനല്ലാതെ കണ്ട് തുടങ്ങിയാല്‍.. ശമ്പളമല്ല കിട്ടാന്‍ പോകുന്നതെന്ന്. ജോലി രാജിവച്ച്.. എന്ത് ചെയ്യണമെന്നറിയാതെ വീട്ടില്‍ വന്ന് കയറി. നിരാശതയിലേക്ക് കൂപ്പ് കുത്തി വീഴുന്നതിനിടയ്ക്ക് ജീവിച്ചിരിക്കാന്‍ വേണ്ടി പൊട്ടി കരഞ്ഞ്, പോകാറുണ്ടായിരുന്നു. അതേ കരച്ചിലാണ് ഞാന്‍ കേട്ടത്. അതേ മുഖമാണ് ഞാന്‍ നിഷയില്‍ കണ്ടത്. ഒരു ചാനലും ഒരു സീരിയലും അല്ല നമ്മുടെ വിധി നിര്‍ണ്ണയിക്കുന്നത്, എന്ന് എനിക്ക് ഇന്ന് പറയാന്‍ പറ്റും. നിഷയോടൊപ്പം നില്‍ക്കണം.
Keywords: Kerala, Entertainment, Molestation attempt, Actress, Malayalam, Cinema, Thiruvananthapuram, News, Uppum Mulakum, Serial actress, Nisha Sarang, Serial actress' disclosure against director.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.