വിമര്‍ശനങ്ങള്‍ ആകാം, അറിയിക്കാം.... എന്നാല്‍ അത് പറയുന്നതിനും ഒരു രീതി ഉണ്ട്; സ്റ്റാര്‍ മാജികില്‍ പങ്കെടുക്കാനെത്തിയ സന്തോഷ് പണ്ഡിറ്റിനെ പരസ്യമായി ആക്ഷേപിച്ച സംഭവത്തില്‍ വിമര്‍ശനവുമായി നടി അശ്വതി

 


കൊച്ചി: (www.kvartha.com 28.09.2021) വിമര്‍ശനങ്ങള്‍ ആകാം, അറിയിക്കാം.... എന്നാല്‍ അത് പറയുന്നതിനും ഒരു രീതി ഉണ്ട്. സ്റ്റാര്‍ മാജികില്‍ പങ്കെടുക്കാനെത്തിയ സന്തോഷ് പണ്ഡിറ്റിനെ പരസ്യമായി ആക്ഷേപിച്ച സംഭവത്തില്‍ വിമര്‍ശനവുമായി നടി അശ്വതി. അടുത്തിടെ ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജികില്‍ പങ്കെടുക്കാനെത്തിയ സന്തോഷ് പണ്ഡിറ്റിനെ പരസ്യമായി ആക്ഷേപിച്ച സ്റ്റാര്‍ മാജിക് ടീമിനെതിരെയും പരിപാടിയില്‍ ഗസ്റ്റായി എത്തിയ നവ്യാ നായര്‍ക്കും നിത്യാ ദാസിനുമെതിരെയും അവതാരക ലക്ഷ്മി നക്ഷത്രയക്കെതിരേയും നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

വിമര്‍ശനങ്ങള്‍ ആകാം, അറിയിക്കാം.... എന്നാല്‍ അത് പറയുന്നതിനും ഒരു രീതി ഉണ്ട്; സ്റ്റാര്‍ മാജികില്‍ പങ്കെടുക്കാനെത്തിയ സന്തോഷ് പണ്ഡിറ്റിനെ പരസ്യമായി ആക്ഷേപിച്ച സംഭവത്തില്‍ വിമര്‍ശനവുമായി നടി അശ്വതി

ജനപ്രിയ ഷോ ആയതുകൊണ്ടുതന്നെ ഒരുപാട് ആരാധകരും സ്റ്റാര്‍ മാജികിനുണ്ട്. സീരിയില്‍ താരങ്ങളും മിമിക്രി കലാകാരന്മാരും പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നും ഇത്തരം ഒരു സമീപനം ഒരു കലാകാരന് നേരെ ഉണ്ടാകുമെന്നത് കരുതിയില്ലെന്നാണ് ഷോയുടെ ആരാധകര്‍ അടക്കം കമന്റായി കുറിച്ചത്. ഒരു കലാകാരനെ വിളിച്ചുവരുത്തി അപമാനിക്കുകയാണ് എല്ലാവരും കൂടി ചേര്‍ന്ന് ചെയ്തതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. അതിനിടെയിലാണ് സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ച സംഭവം ശരിയായില്ലെന്ന് പറഞ്ഞ് അശ്വതി രംഗത്തെത്തിയത്.

അശ്വതി പറയുന്നത്;

'ശ്രീ സന്തോഷ് പണ്ഡിറ്റിനെ ഒരു പരിപാടിയില്‍ കളിയാക്കി എന്ന വാര്‍ത്തയാണ് ഈ പോസ്റ്റിന് ആധാരം... വളരെ പേരുകേട്ട ഒരു പ്രോഗ്രാമില്‍ ആണ് അദ്ദേഹത്തെ കളിയാക്കിയതായി വാര്‍ത്ത കണ്ടത്. എന്നാല്‍ എന്റെ അറിവില്‍ ഏത് പ്രോഗ്രാമില്‍ അദ്ദേഹത്തെ വിളിക്കുമ്പോഴും വല്ലാതെ അപമാനിക്കുന്നത് കണ്ടിട്ടുണ്ട്. വിമര്‍ശനങ്ങള്‍ ആകാം, അറിയിക്കാം.... എന്നാല്‍ അത് പറയുന്നതിനും ഒരു രീതി ഉണ്ട്. പ്രത്യേകിച്ച് ലോകം മൊത്തം കാണുന്ന ഒരു ചാനലില്‍ വന്നിരുന്നുകൊണ്ട് ആകുമ്പോള്‍... അതിപ്പോ ആരെ ആണെങ്കിലും.... എന്നാല്‍ ഇദ്ദേഹത്തെ ടാര്‍ജറ്റ് ചെയ്യുന്നത് പോലെയാണ് തോന്നുന്നത്.

ശ്രീ ഇളയരാജ സംഗീത സംവിധാനം ചെയ്ത പച്ചമലര്‍ പൂവ് എന്ന കിഴക്ക് വാസലിലെ ഗാനം മലയാളത്തില്‍ വന്നപ്പോള്‍ എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ ആയി മാറി. അതുപിന്നെ അദ്ദേഹത്തിന്റെ തന്നെ പാട്ടാണെന്ന് നമുക്ക് തര്‍ക്കിക്കാം അല്ലെ.... പക്ഷെ ഓരോ ഗാനങ്ങളും ഇരുന്ന് ശരിക്കൊന്ന് കേട്ടാല്‍ ഏതൊക്കെ അറബി ഇംഗ്ലീഷ് പാട്ടുകളാണ് മലയാളം പാട്ടുകളായി നമ്മള്‍ ആസ്വദിക്കുന്നത് എന്നത് കണ്ടുപിടിക്കാന്‍ പറ്റും.. സന്തോഷ് പണ്ഡിറ്റ് സിനിമകളും ഗാനങ്ങളും സൂപെര്‍ ആണെന്നൊന്നും ഞാന്‍ പറയില്ല. പക്ഷെ അദ്ദേഹം സ്വന്തമായി എഴുതുന്നു, പാടുന്നു, സംവിധാനം ചെയ്യുന്നു, ഡാന്‍സ് ചെയ്യുന്നു വേറാര്‍ക്കും ഒരു ശല്യോം ഉണ്ടാക്കുന്നില്ല.. വിമര്‍ശിച്ചോളൂ പക്ഷെ കുത്തിക്കൊല്ലരുത്' എന്നായിരുന്നു അശ്വതി കുറിച്ചത്.

സ്റ്റാര്‍ മാജിക്കില്‍ പങ്കെടുക്കുന്ന അംഗങ്ങളെ ബോഡി ഷെയ്മിങ് നടത്തുന്ന പ്രവണത ഏറിവന്ന സമയത്ത് മുമ്പും വിവാദത്തിലായിട്ടുള്ള പരിപാടിയാണ് സ്റ്റാര്‍ മാജിക്. അശ്വതിയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ അശ്വതിക്ക് നേരെയും ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അടുത്ത സന്തോഷ് പണ്ഡിറ്റ് ചിത്രത്തില്‍ നായികയാണോ എന്ന തരത്തിലൊക്കെയായിരുന്നു കമന്റുകള്‍.

Keywords:  Serial actress Aswathy criticizes those who insult actor Santhosh pandit goes viral, Kochi, News, Criticism, Trending, Actress, Actor, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia