സെന്‍കുമാറിന്റെ 'പബ്ലിസിറ്റി സ്റ്റണ്ട് വാദ'വും പോലീസിനെ വാശി പിടിപ്പിച്ചു, എന്നാല്‍പ്പിന്നെ അറസ്റ്റ് വൈകിപ്പിക്കേണ്ടെന്നായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 11.07.2017) കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണത്തില്‍ പെട്ടെന്നു നിര്‍ണായകമായത് മുന്‍ ഡിജിപി സെന്‍കുമാറിന്റെ വിവാദ അഭിമുഖം. അന്വേഷണത്തില്‍ എഡിജിപി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണ് നടക്കുന്നതെന്നും കേസ് തുലഞ്ഞുപോകുമെന്നുമുള്ള സെന്‍കുമാറിന്റെ വിമര്‍ശനം പോലീസിനെ പ്രകോപിപ്പിച്ചുവെന്നാണ് സൂചന. ഇത് വളരെ പെട്ടെന്നുതന്നെ ദിലീപിന്റെ അറസ്റ്റിലേക്കു നീങ്ങുന്നതിന് കാരണമായി.

സെന്‍കുമാര് പറഞ്ഞതൊക്കെ വിവാദമായതോടെ അതേക്കുറിച്ച് സന്ധ്യ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്ത് നല്‍കി. അന്വേഷണം ശരിയായ ദിശയില്‍ത്തന്നെയാണെന്ന് അഭിനന്ദിച്ച ഡിജിപി ധൈര്യമായി മുന്നോട്ടു പോകാന്‍ നിര്‍ദേശിച്ച് അന്വേഷണ സംഘത്തിനു രേഖാമൂലം കത്ത് നല്‍കുകയും ചെയ്തു. അതിനു തൊട്ടുപിന്നാലെയാണ് ദിലീപിന്റെ അറസ്റ്റുണ്ടായത്. ഇതോടെ പോലീസ് മേധാവിയായിരുന്ന സെന്‍കുമാര്‍ നടിയുടെ കേസില്‍ കാര്യങ്ങള്‍ ശരിയായി മനസിലാക്കിയിരുന്നില്ലെന്നും എഡിജിപി സന്ധ്യ കടന്നാക്രമിച്ചത് വ്യക്തിവിരോധം മൂലമാണെന്നും പോലീസ് പറയാതെ പറയുക കൂടിയാണ് ചെയ്തിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

  സെന്‍കുമാറിന്റെ 'പബ്ലിസിറ്റി സ്റ്റണ്ട് വാദ'വും പോലീസിനെ വാശി പിടിപ്പിച്ചു, എന്നാല്‍പ്പിന്നെ അറസ്റ്റ് വൈകിപ്പിക്കേണ്ടെന്നായി

സെന്‍കുമാറിന്റെ ആക്ഷേപം വസ്തുതാപരമല്ലെന്നും പോലീസ് ശരിയായ ദിശയില്‍ത്തന്നെയാണെന്നും തെളിയിക്കുക കൂടിയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. സമകാലിക മലയാളം പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് സെന്‍കുമാറിന്റെ വിവാദ പരാമര്‍ശങ്ങളുണ്ടായത്. അത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പോലീസ് 13 മണിക്കൂര്‍ ദിലീപിനെ ചോദ്യം ചെയ്തതിനേയും സെന്‍കുമാര്‍ വിമര്‍ശിച്ചു. മാത്രമല്ല, ദിലീപിനെതിരെ എന്തെങ്കിലും തെളിവുകള്‍ ഉള്ളതായി തനിക്ക് അറിവൊന്നുമില്ലെന്നും പറഞ്ഞിരുന്നു. ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്‌തെങ്കില്‍ സ്വാമിയുടെ കേസില്‍ സന്ധ്യയെ എത്ര മണിക്കൂര്‍ ചോദ്യം ചെയ്യണമെന്നു ചോദിച്ച സെന്‍കുമാര്‍ അത്രയേറെ പരാതികള്‍ അവര്‍ക്കെതിരേ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.

  സെന്‍കുമാറിന്റെ 'പബ്ലിസിറ്റി സ്റ്റണ്ട് വാദ'വും പോലീസിനെ വാശി പിടിപ്പിച്ചു, എന്നാല്‍പ്പിന്നെ അറസ്റ്റ് വൈകിപ്പിക്കേണ്ടെന്നായി

താന്‍ ഡിജിപിയായിരുന്നപ്പോള്‍ ദിലീപിനെതിരെ തെളിവ് ലഭിച്ചതായി അറിയില്ലെന്നാണ് പറഞ്ഞതെന്ന് പിന്നീട് മാധ്യമങ്ങളോട് പൊതുവായി വിശദീകരിച്ചെങ്കിലും സന്ധ്യക്കെതിരായ വിമര്‍ശനമുള്‍പ്പെടെ ആവര്‍ത്തിക്കുകയും ചെയ്തു. ഇതുമാത്രമല്ല ഒരു കാര്യവും അവര്‍ ഡിജിപിയെന്ന നിലയില്‍ തന്നോട് ബ്രീഫ് ചെയ്യാറില്ലെന്നും പറഞ്ഞു.

Also Read:

വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Senkumar's remarks also 'Considered' by the police? Thiruvananthapuram, News, Probe, Controversy, Police, Letter, Cinema, Entertainment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script