SWISS-TOWER 24/07/2023

ടെലിവിഷന്‍ താരം സേജല്‍ ശര്‍മ മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ചനിലയില്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 24.01.2020) ടെലിവിഷന്‍ താരം സേജല്‍ ശര്‍മ(25) മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ചനിലയില്‍. ശനിയാഴ്ച രാവിലെ നാലുമണിയോടെയാണ് സേജലിനെ മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ബന്ധുക്കളും സുഹൃത്തുക്കളും അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

താരത്തിന്റെ വസതിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്.

ടെലിവിഷന്‍ താരം സേജല്‍ ശര്‍മ മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ചനിലയില്‍

രാജസ്ഥാനിലെ ഉദയ്പൂര്‍ സ്വദേശിയായ സേജല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് മുംബൈയിലെത്തി അഭിനയ ജീവിതം ആരംഭിച്ചത്. ജാസ്മിന്‍ ഭാസിന്‍, അന്‍ഷ് ബാഗ്രി, രോഹിത് പുരോഹിത് എന്നിവര്‍ അഭിനയിച്ച 'ദില്‍ തോ ഹാപ്പി ഹായ് ജി' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് സേജല്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഈ സിനിമ സേജലിന് നിരവധി അവസരങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്തു. ടെലിവിഷന്‍ പരമ്പര ചെയ്യുന്നതിന് മുമ്പ് ചില പരസ്യങ്ങളിലും അവര്‍ അഭിനയിച്ചു.

സിമ്മി ഖോസ്ലയ്‌ക്കൊപ്പം അന്‍ഷ് ബംഗാരിയുടെ സഹോദരിയായി അഭിനയിച്ച 'ദില്‍ തോ ഹാപ്പി ഹായ് ജി'യില്‍ റോക്കിയായാണ് സേജല്‍ അഭിനയിച്ചത്. 2019 ജനുവരി മുതല്‍ 2019 ഓഗസ്റ്റ് വരെയാണ് 'ദില്‍ തോ ഹാപ്പി ഹായ് ജി' സംപ്രേഷണം ചെയ്തത്.

'ദില്‍ ടു ഹാപ്പി ഹായ് ജി'ക്ക് പുറമേ' ആസാദ് പരിന്ദി 'എന്ന വെബ് സീരീസിലും സേജല്‍ അഭിനയിച്ചു. 2018ല്‍ ഒരു സംഗീത ആല്‍ബത്തിലും സേജല്‍ അഭിനയിച്ചു. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ സേജല്‍ ഈ വിഡിയോ പങ്കുവെച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Sejal Sharma, the TV actress who committed suicide in Mumbai, acted in these shows, Mumbai, News, Cinema, Actress, Television, Hospital, Treatment, Suicide, Letter, Instagram, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia