Seed Festival | ഫെയര്‍ട്രേഡ് അലയന്‍സ് കേരളയുടെ വിത്തുത്സവം ജനുവരി 19ന് ചെറുപുഴയില്‍ തുടങ്ങും; ചടങ്ങില്‍ ചലച്ചിത്രതാരങ്ങളായ പ്രകാശ് രാജ്, രേവതി, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ പങ്കെടുക്കും
Jan 17, 2023, 15:22 IST
കണ്ണൂര്‍: (www.kvartha.com) ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ 10-ാമത് വിത്തുല്‍സവം ജനുവരി 19 മുതല്‍ 23 വരെ ചെറുപുഴയില്‍വച്ച് നടക്കുമെന്ന് സംഘാടകര്‍ പ്രസ് ക്ലബില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 19ന് വ്യാഴാഴ്ച വൈകിട്ട് 4.30 മണിക്ക് വിത്ത് ഘോഷയാത്രയോടെ ആരംഭിക്കുന്ന വിത്തുല്‍സവം ദേശീയ കര്‍ഷക പ്രക്ഷോഭ നേതാവ് രാകേഷ് ടികായത്ത് ഉദ്ഘാടനം ചെയ്യും.
ദേശീയ കര്‍ഷക സമരത്തിന്റെ തുടര്‍ച്ച ചര്‍ച ചെയ്യുന്ന ദക്ഷിണേന്‍ഡ്യന്‍ കര്‍ഷക സമര നേതാക്കളുടെ സംഗമം വിത്തുല്‍സവത്തില്‍ നടക്കും. തദ്ദേശീയവും അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്നതുമായ വിത്തിനങ്ങളുടെയും നടീല്‍ വസ്തുക്കളുടെയും വളര്‍ത്തുമൃഗങ്ങളുടെയും അതിവിപുലമായ കാഴ്ചയും കൈമാറ്റവുമാണ് വിത്തുല്‍സവത്തില്‍ നടക്കുക.
ചലച്ചിത്രതാരങ്ങളായ പ്രകാശ് രാജ്, രേവതി, ഇന്ദ്രന്‍സ് എന്നിവര്‍ വിശിഷ്ടാതിഥികളായി വിത്തുത്സവത്തിന്റെ ഭാഗമാവും. മലയോര കര്‍ഷക സമൂഹത്തിന് വാണിജ്യ നീതിയിലൂടെ ന്യായവില ഉറപ്പുവരുത്തുക എന്ന ലക്ഷ്യവുമായാണ് ഫെയര്‍ ട്രേഡ് അലയന്‍സ് കേരള രൂപീകരിച്ചത്. വാര്‍ത്ത സമ്മേളനത്തില്‍ ടോമി മാത്യു, സണ്ണി ജോസഫ്, ഫാ.ജോയി കൊച്ചു പാറ, സിജിന്‍ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: News,Kerala,State,Kannur,Agriculture,Farmers,Actress,Actor,Cinema,Inauguration,Top-Headlines,Press-Club,Press meet, Seed festival of Fairtrade Alliance Kerala on January 19 at Cherupuzha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.