രണ്ടാമത് ട്രിനിറ്റാ ഫിലിം ഫെസ്റ്റിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു; മത്സരയോഗ്യമായ ചിത്രങ്ങള്‍ കെ സി ബി സിയുടെ ഐകണ്‍ മീഡിയ ഓണ്‍ലൈനിലൂടെ സംപ്രേക്ഷണം ചെയ്യും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 11.06.2021) കെ സി ബി സി മീഡിയ കമിഷന്റെ നേതൃത്വത്തില്‍ രണ്ടാമത് ട്രിനിറ്റാ ഫിലിം ഫെസ്റ്റിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. മികച്ച ഷോര്‍ട് ഫിക്ഷന്‍ ഫിലിം, ഷോര്‍ട് ഡോക്യൂമെന്ററി, സംവിധായകന്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് പരിഗണിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന് പ്രത്യേക പുരസ്‌കാരം നല്‍കും. മത്സരയോഗ്യമായ ചിത്രങ്ങള്‍ കെ സി ബി സിയുടെ ഐകണ്‍ മീഡിയ ഓണ്‍ലൈനിലൂടെ സംപ്രേക്ഷണം ചെയ്യും.
Aster mims 04/11/2022

രണ്ടാമത് ട്രിനിറ്റാ ഫിലിം ഫെസ്റ്റിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു; മത്സരയോഗ്യമായ ചിത്രങ്ങള്‍ കെ സി ബി സിയുടെ ഐകണ്‍ മീഡിയ ഓണ്‍ലൈനിലൂടെ സംപ്രേക്ഷണം ചെയ്യും

കെ ജി ജോര്‍ജ്, ജോണ്‍ പോള്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്. എന്‍ട്രികള്‍ ജൂലൈ 25 ന് മുന്‍പ് കെ സി ബി സി മീഡിയ കമിഷന്‍ പി ഒ സി, പാലാരിവട്ടം കൊച്ചി എന്ന വിലാസത്തിലോ, kcbcshortfilm@gmail.comഎന്ന ഇ-മെയിലിലേക്കോ അയ്ക്കണം. വിശദവിവരങ്ങള്‍ക്ക് 828105456 എന്ന വാട്‌സ് ആപ് നമ്പരില്‍ ബന്ധപ്പെടണമെന്ന് കെ സി ബി സി മീഡിയ കമിഷന്‍ സെക്രടറി ഫാ.ഡോ.എബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.

Keywords:  Second, entries were invited to the Trinity Film Fest; Competitive films will be streamed online by KCBC's Icon Media, Kochi, News, Cinema, Award, Email, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script