സ്‌കൂള്‍ ബസ് സിനിമ വിദ്യാര്‍ഥികള്‍ കാണേണ്ട ചിത്രമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 01.06.2016) സ്‌കൂള്‍ ബസ് സിനിമ സ്‌കൂള്‍ കുട്ടികള്‍ കണ്ടിരിക്കേണ്ട ചിത്രമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. പഠനസമയം അപഹരിക്കാത്ത വിധത്തില്‍ കുട്ടികള്‍ ഈ സിനിമ കാണണമെന്നാണു സ്‌കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

 ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങളും സംഘട്ടനരംഗങ്ങളും ഒഴിവാക്കിയുള്ള ചിത്രം രക്ഷാകര്‍ത്താക്കളും അധ്യാപകരുമായി കുട്ടികള്‍ക്കുണ്ടാകേണ്ട ബന്ധം എങ്ങനെയായിരിക്കണമെന്നു കാണിച്ചുതരുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്ം സംവിധാനം ചെയ്തത്.
സ്‌കൂള്‍ ബസ് സിനിമ വിദ്യാര്‍ഥികള്‍ കാണേണ്ട ചിത്രമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

Keywords: School Bus, Thiruvananthapuram, Kerala, Education, Students, Cinema, Malayalam, Entertainment, Film, Education ministry.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia