ജയറാം സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രം മകളുടെ ടീസര്‍ ശ്രദ്ധ നേടുന്നു
Mar 17, 2022, 11:44 IST
കൊച്ചി: (www.kvartha.com 17.03.2022) നീണ്ട ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിന്‍ തിരിച്ചെത്തുന്ന സത്യന്‍ അന്തിക്കാട് ചിത്രമാണ് 'മകള്‍'. 11 വര്‍ഷത്തിന് ശേഷം ജയറാം -സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ മകളുടെ ടീസര്‍ പുറത്ത് വിട്ടു.
ചിത്രം ഫാമിലി എന്റെര്‍റ്റൈനര്‍ ആയിരിക്കുമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ മീര ജാസ്മിന്‍ നായികയായാണ് എത്തുന്നത്. നിരവധി സൂപര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ജയറാം - സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ടിനൊപ്പം മീരാ ജാസ്മിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് മകള്‍. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം മീര ജാസ്മിന്‍ ഈ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുകയാണ്. സത്യന്‍ അന്തിക്കാട് അവസാനം സംവിധാനം ചെയ്ത ചിത്രം 2018 ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ ആയിരുന്നു.
ജയറാം അവസാനമായി അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്നതാണ്. മീര ജാസ്മിന്‍ അവസാനമായി അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം 2008 ല്‍ പുറത്തിറങ്ങിയ ഇന്നത്തെ ചിന്തവിഷയവുമാണ്.
ഒരു ഇന്‍ഡ്യന്‍ പ്രണയക്കഥ, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടിന് വേണ്ടി ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് മകള്‍. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.
ഞാന്‍ പ്രകാശനില്‍ ടീന മോളായി വന്ന ദേവിക സഞ്ജയ് ഈ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ മീര ജാസ്മിനെയും ജയറാമിനെയും കൂടാതെ ശ്രീനിവാസന്‍, സിദ്ദിഖ്, നസ്ലിന്‍, ഇന്നസെന്റ്, അല്‍ത്താഫ് സലിം, ജയശങ്കര്‍, ഡയാന ഹമീദ്, മീര നായര്‍, ശ്രീധന്യ, നില്‍ജ ബേബി, ബാലാജി മനോഹര്‍ തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
Keywords: News, Kerala, State, Kochi, Entertainment, Cinema, Business, Finance, Sathyan Anthikkad's Makal Movie Teaser Released
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.