SWISS-TOWER 24/07/2023

Makal Release | 3 വര്‍ഷത്തിന് ശേഷം സത്യന്‍ അന്തിക്കാടിന്റെ പെരുന്നാള്‍ സമ്മാനം; 'മകള്‍' റിലീസ് തീയതി പ്രഖ്യാപിച്ചു

 


കൊച്ചി: (www.kvartha.com) മൂന്ന് വര്‍ഷത്തിന് ശേഷം സത്യന്‍ അന്തിക്കാടിന്റെ പെരുന്നാള്‍ സമ്മാനമായി 'മകള്‍' എത്തുന്നു. ജയറാമും മീര ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മകളിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പെരുന്നാള്‍ റിലീസ് ആയി ഏപ്രില്‍ 29ന് ചിത്രം തിയറ്ററുകളില്‍ എത്തും. മമ്മൂട്ടി ചിത്രം സിബിഐ 5 ഉം പെരുന്നാള്‍ റിലീസായി മെയ് 1 ഞായറാഴ്ച എത്തുന്നുണ്ട്. 
Aster mims 04/11/2022

ജയറാമും മീര ജാസ്മിനും ഒന്നിച്ചെത്തുന്ന സത്യന്‍ അന്തിക്കാട് ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള സിനിമയാണിത്. 12 വര്‍ഷത്തിന് ശേഷമാണ് ജയറാം ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നുവാണ് ജയറാം അവസാനം അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം. ജയറാമും മീര ജാസ്മിനും ഇതിനുമുന്‍പ് ഒരു ചിത്രത്തില്‍ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. സജി സുരേന്ദ്രന്റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ ഫോര്‍ ഫ്രണ്ട്‌സ് ആണിത്.

ആറ് വര്‍ഷത്തിന് ശേഷമാണ് മീര ജാസ്മിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രം പുറത്തെത്തുന്നത്. ഇന്നത്തെ ചിന്താവിഷയത്തിനുശേഷം മീര ജാസ്മിന്‍ നായികയാവുന്ന സത്യന്‍ അന്തിക്കാട് ചിത്രമാണിത്. 2008ലാണ് ഇന്നത്തെ ചിന്താവിഷയം പുറത്തെത്തിയത്. 

Makal Release | 3 വര്‍ഷത്തിന് ശേഷം സത്യന്‍ അന്തിക്കാടിന്റെ പെരുന്നാള്‍ സമ്മാനം; 'മകള്‍' റിലീസ് തീയതി പ്രഖ്യാപിച്ചു


2018ല്‍ പുറത്തെത്തിയ ഞാന്‍ പ്രകാശന്‍ ആണ് അദ്ദേഹത്തിന്റെ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ അവസാന ചിത്രം. 2021 ഏപ്രിലിലാണ് സത്യന്‍ അന്തിക്കാട് മകളുടെ പ്രഖ്യാപനം നടത്തിയത്. 

ജയറാമിനും മീരയ്ക്കുമൊപ്പം ദേവിക സഞ്ജയ്, ശ്രീനിവാസന്‍, സിദ്ദിഖ്, നസ്‌ലെന്‍, ഇന്നസെന്റ്, അല്‍ത്താഫ് സലിം, ജയശങ്കര്‍, ഡയാന ഹമീദ്, മീര നായര്‍, ശ്രീധന്യ, നില്‍ജ ബേബി, ബാലാജി മനോഹര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Keywords:  News, Kerala, State, Kochi, Entertainment, Cinema, Business, Finance, Theater, Top-Headlines, Sathyan Anthikad's 'Makal' release date announced
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia