തെരഞ്ഞെടുപ്പില്‍ 'മത്സരിക്കാന്‍' സരിതാ എസ് നായരും

 


തിരുവനന്തപുരം: (www.kvartha.com 15.05.2016) തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിതാ എസ് നായരും എത്തുന്നു. സരിത നായികയായി വേഷമിട്ട 'വയ്യാവേലി' എന്ന ചിത്രം കേരളത്തിലെ ജനങ്ങളോട് സരിതയ്ക്കു പറയാനുള്ളതെല്ലാം ചിത്രത്തിലൂടെ പറഞ്ഞിട്ടുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് വ്യക്തമാക്കുന്നു.

അതുകൊണ്ടുതന്നെ സരിത 'വയ്യാവേലി' എന്ന ചിത്രത്തിലൂടെ ജനങ്ങളോടൊപ്പം തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഐശ്വര്യ സിനിമാസിനു വേണ്ടി വി വി സന്തോഷ് നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന വയ്യാവേലിയില്‍ സരിതാ നായരോടൊപ്പം ശിവജി ഗുരുവായൂര്‍, കിരണ്‍ രാജ്, കൊച്ചു പ്രേമന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

തെരഞ്ഞെടുപ്പില്‍ 'മത്സരിക്കാന്‍' സരിതാ എസ് നായരുംനിശാഗന്ധി എന്ന കഥാപാത്രത്തെയാണ് സരിത ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ധീരയായ പോലീസുകാരിയായും നര്‍ത്തകിയായും പല വേഷങ്ങളില്‍ നിശാഗന്ധി എത്തുന്നു. ലോകത്തുള്ള സകല വയ്യാവേലികളിലും കുടുങ്ങിയ മൂന്നു ചെറുപ്പക്കാരുടെ ജീവിതത്തിലേക്ക് അവര്‍ കടന്നുവരുന്നു. നിശാഗന്ധി അവര്‍ക്കൊരു ആവേശമായി മാറുന്നു. അവര്‍ പുതിയ മേഖലകളിലേക്ക് കടന്നുചെല്ലുന്നു. നാല് പെണ്ണു കെട്ടി, പുതിയ പെണ്ണിനെ തേടി നടക്കുന്ന ഹാജിയാര്‍ (ശിവജി ഗുരുവായൂര്‍) ഗുജറാത്തിലെ മലയാളി വര്‍ഗീസ് ദാദ (കിരണ്‍രാജ്) പലിശക്കാരന്‍ വാറുണ്ണി (കൊച്ചുപ്രേമന്‍) എന്നിവരുടെ ജീവിതത്തിലും ഇവര്‍ക്കെല്ലാം പേടിസ്വപ്നമായും വഴികാട്ടിയായും നിശാഗന്ധി കടന്നുവരുന്നു.


Keywords: Thiruvananthapuram, Kerala, Woman, Competition, Election, Cinema, Actress, Malayalam, Entertainment. Saritha S Nair.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia