ടോവിനോ തോമസ് കോളിവുഡിലേക്ക്

 


തിരുവനന്തപുരം: (www.kvartha.com 22.05.2017) മലയാള സിനിമയിലെ യുവനടൻമാരിൽ ഏറെ ശ്രദ്ധേയനാണ് ടോവിനോ തോമസ്. ഒരു മെക്സിക്കൻ അപാരതയുടെ വിജയത്തിന് പിന്നാലെ ഗോദയും തിയേറ്ററുകളിൽ തരംഗമായിക്കഴിഞ്ഞു. ഈ സന്തോഷ വാർത്തകൾക്കിടെ ടോവിനോ തമിഴിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.

ബി ആർ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ടോവിനോയുടെ കോളിവുഡ് അരങ്ങേറ്റം. വിഖ്യാത ഛായാഗ്രാഹകൻ സന്തോഷ് ശിവനാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസ‍ർ. ഛായാഗ്രഹകനിൽ നിന്ന് സംവിധായകനായ ആളാണ് ബി ആർ വിജയലക്ഷ്മി .

പത്രത്തിൽ കണ്ടൊരു വാർത്തയെ അടിസ്ഥാനമാക്കി നി‍ർമിക്കുന്ന ചിത്രമാണിത്. വൻമുതൽ മുടക്കുള്ള ചിത്രമാണെന്നാണ് പ്രാഥമിക വിവരം. വാഗമൺ, ചാലക്കുടി, ഈരാറ്റുപേട്ട, ചെന്നൈ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക.
ടോവിനോ തോമസ് കോളിവുഡിലേക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Tovino Thomas is making big waves, not just in Mollywood with his hit movie Godha but also in Kollywood. The actor is all set for his Tamil debut, which is directed by cinematographer-turned-filmmaker B R Vijayalakshmi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia