Sanjay Dutt| കാന്‍സര്‍ വന്ന സമയത്ത് രണ്ട് മൂന്ന് മണിക്കൂറിലധികം കരഞ്ഞു; കെജിഎഫ് വമ്പന്‍ ഹിറ്റാകുമ്പോള്‍ അതെന്തിനാണെന്ന് സഞ്ജയ് ദത്ത് പറയുന്നു
Apr 19, 2022, 21:51 IST
ന്യൂഡെല്‍ഹി: (www.kvartha.com) കെജിഎഫ് സിനിമ വമ്പന്‍ ഹിറ്റായി രാജ്യമെമ്പാടുമുള്ള തിയേറ്ററുകളില്‍ തിരയിളക്കം സൃഷ്ടിക്കുമ്പോള്‍ ചിത്രത്തിലെ വില്ലനായ സഞ്ജയ് ദത്ത് സന്തോഷത്തിനൊപ്പം ജീവിതത്തിലെ ദുരിതകാലവും പങ്കുവയ്ക്കുന്നു. യുട്യൂബര്‍ രണ്‍വീര്‍ അലാബാദിയയ്ക്കൊപ്പം നടത്തിയ സംഭാഷണത്തിനിടെയാണ് താരം മനസ് തുറന്നത്.
'രോഗം സ്ഥിരീകരിച്ചപ്പോള്‍ കുടുംബത്തെ കുറിച്ച് ഓര്‍ത്ത് താന്‍ രണ്ട് മൂന്ന് മണിക്കൂറിലധികം കരഞ്ഞുവെന്ന് താരം വെളിപ്പെടുത്തി. 'രോഗത്തെ എങ്ങനെ ഇല്ലാതാക്കാം, അത് ഒരു വലിയ പ്രശ്നമായിരുന്നു. എന്റെ സഹോദരിയോട് പറഞ്ഞു, എനിക്ക് കാന്‍സറാണ്, ചികിത്സയും മറ്റ് കാര്യങ്ങളും നിങ്ങള്‍ ഏര്പാടാക്കണം.
പക്ഷേ, എന്റെ മക്കളെയും ഭാര്യയേയും ജീവിതത്തെയും എല്ലാറ്റിനെയും കുറിച്ച് ചിന്തിച്ചുകൊണ്ട് ഞാന്‍ രണ്ട് മൂന്ന് മണിക്കൂറിലധികം കരഞ്ഞു, ഞാന്‍ ദുര്‍ബലനാകുന്നു. എല്ലാം അവസാനിക്കാന്‍ പോകുന്നു' അന്നത്തെ മാനസികാവസ്ഥയെ കുറിച്ച് താരം പറഞ്ഞു.
' മുടി കൊഴിയുമെന്നും ഛര്‍ദിക്കുമെന്നും സഹോദരി എന്നോട് പറഞ്ഞു, അതിനാല്‍ ഞാന്‍ ഡോക്ടറോട് എനിക്ക് ഒന്നും സംഭവിക്കില്ല. മുടി കൊഴിയില്ല, ഛര്‍ദിക്കില്ല, ഞാന്‍ കട്ടിലില്‍ കിടക്കില്ല എന്ന് പറഞ്ഞു. അത് കേട്ട് ഡോക്ടര്‍ ഒന്ന് പുഞ്ചിരിച്ചു, ഞാന്‍ കീമോതെറാപി ചെയ്തു. തിരികെ വന്ന് ഒരു മണിക്കൂര്‍ ബൈകില്‍ ഇരുന്നു, ഞാന്‍ സൈകിള്‍ ചവിട്ടി, പിന്നീടത് എല്ലാ ദിവസവും ചെയ്തു. ഓരോ കീമോയ്ക്ക് ശേഷവും അത് തന്നെ ചെയ്തു. ഒരുതരം ഭ്രാന്തായിരുന്നു, ദുബൈയില്‍ കീമോയ്ക്ക് പോകുമായിരുന്നു, പിന്നെ ബാഡ്മിന്റന്‍ കോര്‍ടില്‍ പോയി രണ്ട്-മൂന്ന് മണിക്കൂര്‍ കളിക്കുമായിരുന്നു' താരം ഓര്‍മിച്ചു.
ആരോഗ്യപ്രശ്നങ്ങള്‍ കാരണം താന്‍ ജോലിയില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് 2020 ഓഗസ്റ്റിലാണ് സഞ്ജയ് ദത്ത് അറിയിച്ചത്. കുറച്ച് മാസങ്ങള്‍ക്ക് ശേഷം, മക്കളായ ശഹ്റാനിന്റെയും ഇഖ്റയുടെയും പത്താം ജന്മദിനത്തില്, തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ടു.
'കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ എന്റെ കുടുംബത്തിന് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. പക്ഷേ അവര്‍ പറയുന്നത് പോലെ, ദൈവം എനിക്ക് ഏറ്റവും കഠിനമായ പരീക്ഷണങ്ങള്‍ നല്കുന്നു. ഇന്ന്, എന്റെ കുട്ടികളുടെ ജന്മദിനത്തില്, യുദ്ധത്തില്‍ വിജയിച്ച് പുറത്തുവരാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്, അവര്‍ക്ക് എനിക്ക് കഴിയുന്ന ഏറ്റവും മികച്ച സമ്മാനം നല്കാന് കഴിഞ്ഞതില്‍ സന്തോഷമുണ്ട് ' എന്നായിരുന്നു അദ്ദേഹം അന്ന് എഴുതിയ പോസ്റ്റിലെ പ്രധാന വാചകങ്ങള്‍.
Keywords: 'Cried For Over Two-Three Hours': Sanjay Dutt Recalls Cancer Diagnosis And Treatment, New Delhi, News, Cine Actor, Cinema, Entertainment, Cancer, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.