ബാഹുബലിയെ തോൽപിക്കാൻ സംഘമിത്ര വരുന്നു

 


ചെന്നൈ: (www.kvartha.com 21.05.2017) ഇന്ത്യൻ സിനിമയിലെ കളക്ഷൻ റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞ ബാഹുബലിയെ തോൽപിക്കാൻ സംഘമിത്ര വരുന്നു. എട്ടാം നൂറ്റാണ്ടിലെ സംഘമിത്രയെന്ന വില്ലാളിവീരയായ യുവതിയുടെ ജീവിതമാണ് സംഗമിത്ര അനാവരണം ചെയ്യുന്നത്. 250 കോടി മുതൽമുടക്കിൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുന്ദർ സി.

കമലഹാസന്‍റെ മകൾ ശ്രുതി ഹാസനാണ് സംഗമിത്രയായി അഭിനയിക്കുന്നത്. തന്‍റെ സിനിമാ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് സംഘമിത്രയെന്ന് ശ്രുതിഹാസൻ പറഞ്ഞു. ജയം രവിയും ആര്യയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആർ റഹ്മാന്‍റെ സംഗീതതവും ചിത്രത്തിന് മിഴിവേകും.

ബാഹുബലിയെ തോൽപിക്കാൻ സംഘമിത്ര വരുന്നു

ബാഹുബലിയെപ്പോലെ സംഘമിത്രയും രണ്ട് ഭാഗങ്ങളിലായാണ് തിയേറ്ററിലെത്തുക. അടുത്തവ‍ർഷം അവസാനം ആദ്യഭാഗം പുറത്തിറങ്ങും. എട്ടാം നൂറ്റാണ്ടിലെ തമിഴ് ചരിത്രത്തിൽ നിന്നെടുത്ത കഥാഭാഗം പത്തുവർഷത്തിലേറെയായി തന്‍റെ മനസ്സിൽ ഉണ്ടായിരുന്നതാണെന്ന് സംവിധായകൻ സുന്ദർ സി പറയുന്നു.

ബാഹുബലിയെ ബ്രഹ്മാണ്ട ചിത്രമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച കലാ സംവിധായകൻ സാബു സിറിൾ തന്നെയാണ് സംഘമിത്രയ്ക്കും സെറ്റൊരുക്കുന്നത്. വി എഫ് എക്സ് കമലകണ്ണൻ. അൻജു മോഡിയാണ് വസ്ത്രാലങ്കാരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നി ങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Tamil cinema, which has been conspicuous by its absence at The French Riviera all these years, is making a major splash at the 70th Cannes Film Festival thanks to a hotly anticipated Rs 250-crore period drama that promises to outstrip 'Bahubali' in terms of scale and grandeur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia