SWISS-TOWER 24/07/2023

മയക്കുമരുന്ന് റാക്കറ്റുമായി ബന്ധം; കന്നട നടി രാഗിണി ദ്വിവേദിക്കും, സുഹൃത്തിനും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ്

 


ADVERTISEMENT

ബംഗളൂരു: (www.kvartha.com 03.09.2020) മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കന്നട നടി രാഗിണി ദ്വിവേദിക്കും, സുഹൃത്തിനും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നാര്‍ക്കോട്ടിക്‌സ് വിഭാഗം നോട്ടീസ് അയച്ചു. സെലിബ്രിറ്റികള്‍ ലഹരി മരുന്ന് ഉപയോഗിച്ചതിനെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ്.

ദ്വിവേദിക്കും, സുഹൃത്തും സര്‍ക്കാര്‍ ജീവനക്കാരനുമായ രവിശങ്കറിനും ചോദ്യം ചെയ്യലിനായി ചാമരാജ്പേട്ടിലെ സിസിബി ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ജോയിന്റ് പൊലീസ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ (ക്രൈം) പറഞ്ഞു. ഇരുവരും മുന്‍പ് ചില പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നുവെന്നും മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നുവെന്നും പൊലീസ് അറിയിച്ചു.

മയക്കുമരുന്ന് റാക്കറ്റുമായി ബന്ധം; കന്നട നടി രാഗിണി ദ്വിവേദിക്കും, സുഹൃത്തിനും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ്

ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കന്നഡ സിനിമാരംഗത്തെ ചില പ്രമുഖരുടെ വിവരങ്ങള്‍ ചലച്ചിത്ര സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷ് കഴിഞ്ഞ ദിവസം പൊലീസിനു കൈമാറിയിരുന്നു. അതേസമയം, മറ്റു സ്ഥലങ്ങളില്‍ നിന്ന് നഗരത്തിലേക്ക് മയക്കുമരുന്ന് കൊണ്ടുവരുന്നത് തടയുന്നതിനായി കര്‍ണാടക ആര്‍ടിസി ബസുകളിലും മറ്റു പൊതു, സ്വകാര്യ ഗതാഗതങ്ങളും ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ 'സര്‍പ്രൈസ്' പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചു. അതിനായി പ്രത്യേക പരിശീലനം നേടിയ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിക്കുമെന്നും സന്ദീപ് പാട്ടീല്‍ അറിയിച്ചു.

മയക്കുമരുന്ന് പിടികൂടിയതോടെ കന്നഡ ചലച്ചിത്രമേഖലയുമായി ബന്ധം വെളിച്ചത്തുവരുകയാണ്. ഇന്ദ്രജിത് ലങ്കേഷ് അടക്കമുള്ള സംവിധായകര്‍ തങ്ങള്‍ക്ക് ചില വിവരങ്ങള്‍ പങ്കുവെക്കാനുണ്ടെന്ന് വ്യക്തമാക്കുകയും സിസിബിക്ക് മുന്നില്‍ ഹാജരാവുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുന്നത്. കന്നഡ ചലച്ചിത്രമേഖലയില്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത് എന്നും സന്ദീപ് പാട്ടീല്‍ വ്യക്തമാക്കി.

ഇതോടെ മലയാളികള്‍ ഉള്‍പ്പെട്ട ബംഗളൂരു മയക്കുമരുന്ന് കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുകയാണ്. അതേസമയം ബിനീഷ് കോടിയേരിയടക്കമുള്ള പത്ത് പേര്‍ പ്രതി അനൂബ് മുഹമ്മദിന് സഹായം നല്‍കിയിരുന്നതായുള്ള മൊഴി കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കും അന്വേഷണം പുരോഗമിക്കുകയാണ്. രാജ്യവ്യാപകമായി എന്‍സിബി പരിശോധനകള്‍ നടത്തുന്നുണ്ട്.

ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ താഴെയിടാന്‍ പ്രവര്‍ത്തിച്ചത് ഈ മയക്കുമരുന്ന് മാഫിയ ആണെന്ന് മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയടക്കം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

Keywords:  Sandalwood drug racket: Ragini Dwivedi summoned by crime branch, Bangalore, News, Trending, Cinema, Actress, Notice, Director, Allegationa, National. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia