ബെംഗളൂരു മയക്കുമരുന്ന് കേസ്; നടന്‍ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരന്‍ അറസ്റ്റില്‍

 




ചെന്നൈ: (www.kvartha.com 12.01.2021) ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടന്‍ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരന്‍ ആദിത്യ ആല്‍വ അറസ്റ്റില്‍. ഏറെ നാളായി ഒളിവില്‍ കഴിയുകയായിരുന്ന ആല്‍വയെ തിങ്കളാഴ്ച ചെന്നൈയില്‍ വച്ചാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പിടികൂടിയത്. 
 
നാലുമാസത്തോളം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് അറസ്റ്റ്. നഗരത്തില്‍ ലഹരി പാര്‍ടികള്‍ സംഘടിപ്പിച്ചത് ആദിത്യയാണെന്നാണ് സിസിബി കണ്ടെത്തല്‍. ആദിത്യയുടെ അറസ്റ്റ് ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ സ്ഥിരീകരിച്ചു. 

ബെംഗളൂരു മയക്കുമരുന്ന് കേസ്; നടന്‍ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരന്‍ അറസ്റ്റില്‍


കേസില്‍ പേരുചേര്‍ത്തതിന് പിന്നാലെയാണ് ആദിത്യ ഒളിവില്‍ പോയത്. ലുക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നതിനാല്‍ ആദിത്യക്ക് രാജ്യം വിടാനായിരുന്നില്ല. കര്‍ണാടക മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനായ ആദിത്യ കേസിലെ ആറാം പ്രതിയാണ്.

Keywords:  News, National, India, Chennai, Cinema, Drugs, Case, Police, Arrest, Sandalwood drug case: Vivek Oberoi’s brother-in-law Aditya Alva arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia