നടി സംവൃത സുനില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി; അഗസ്ത്യയ്ക്ക് പിറന്നാള്‍ സമ്മാനമെന്ന് താരത്തിന്റെ പോസ്റ്റ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 27.02.2020) നടി സംവൃത സുനിലിന് രണ്ടാമതും ആണ്‍കുഞ്ഞ് പിറന്നു. ഫെബ്രുവരി 20നായിരുന്നു രുദ്ര എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ ജനനം.

സമൂഹമാധ്യമങ്ങളിലൂടെ നടി തന്നെയാണ് കുഞ്ഞ് പിറന്ന വിവരം പ്രേക്ഷകരുമായി പങ്കുവച്ചത്. 'മകന്‍ അഗസ്ത്യക്ക് കഴിഞ്ഞ ആഴ്ച അഞ്ച് വയസ് പൂര്‍ത്തിയായി. പിറന്നാള്‍ സമ്മാനമായി അവന് ഒരു കുഞ്ഞ് സഹോദരനെ കിട്ടിയിരിക്കുകയാണ്. രുദ്ര എന്നാണ് പേര്.'സംവൃത കുറിച്ചു.

നടി സംവൃത സുനില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി; അഗസ്ത്യയ്ക്ക് പിറന്നാള്‍ സമ്മാനമെന്ന് താരത്തിന്റെ പോസ്റ്റ്

മലയാളത്തിന്റെ പ്രിയ നായികമാരില്‍ ഒരാളാണ് സംവൃത സുനില്‍. ദിലീപിന്റെ നായികയായി വെള്ളിത്തിരയിലെത്തിയ സംവൃത വിവാഹത്തോടെ സിനിമാ ജീവിതം ഉപേക്ഷിച്ച് വിദേശത്ത് കഴിയുകയായിരുന്നു. മകന്‍ വലുതായതിന് ശേഷം വീണ്ടും അഭിനയ ജീവിതത്തിലേക്ക് വന്നു. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന സിനിമയിലാണ് സംവൃത വീണ്ടും നായികയായത്.

2012 ലായിരുന്നു സംവൃതയും അഖില്‍ ജയരാജും തമ്മിലുള്ള വിവാഹം നടന്നത്. അമേരിക്കയില്‍ എഞ്ചീനിയറായ ഭര്‍ത്താവിനൊപ്പം സംവൃതയും അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. 2015 ഫെബ്രുവരി 21 നായിരുന്നു ഒരു ആണ്‍കുഞ്ഞ് ഇരുവര്‍ക്കും ജനിക്കുന്നത്. അഗസ്ത്യ എന്നായിരുന്നു കുഞ്ഞിന് പേരിട്ടത്.

Keywords:  Samvritha Sunil blessed with a baby boy! Deets Inside, Kannur, News, Cinema, Actress, Social Network, Theater, Child, Birthday, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia