Kushi | സെപ്തംബറില്‍ പ്രേക്ഷകരിലേക്ക്; സാമന്ത നായികയാകുന്ന 'ഖുഷി' റിലീസ് തിയതി പ്രഖ്യാപിച്ചു
Mar 23, 2023, 17:24 IST
ചെന്നൈ: (www.kvartha.com) ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഖുഷി' റിലീസ് തിയതി പ്രഖ്യാപിച്ചു. സാമന്ത നായികയാകുന്ന ചിത്രത്തില്‍ വിജയ് ദേവെരകൊണ്ടയാണ് നായകനാകുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതാണ് പുതിയ വാര്‍ത്ത. സെപ്തംബര്‍ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്.
പല കാരണങ്ങളാല്‍ ചിത്രത്തിന്റെ ചിത്രീകരണം കുറെക്കാലം നീണ്ടിരുന്നു. സാമന്തയുടെയും വിജയ് ദേവെരകൊണ്ടയുടെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഒരു പോസ്റ്റര്‍ പുറത്തുവിട്ടാണ് റിലീസ് തിയതി അറിയിച്ചിരിക്കുന്നത്.
ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സച്ചിന്‍ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.
'ഹൃദയം' എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിശാം അബ്ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിശാം അബ്ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.
'ലൈഗറാ'ണ് വിജയ് ദേവെരകൊണ്ട നായകനായി ഒടുവിലെത്തിയ ചിത്രം. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ബോക്‌സിംഗ് ഇതിഹാസം മൈക് ടൈസണും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്.
സാമന്ത നായികയായി വൈകാതെ പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം 'ശാകുന്തളം' ആണ്. കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്പദമാക്കിയുള്ള സിനിമയില്‍ സാമന്ത 'ശകുന്തള'യാകുമ്പോള്‍ 'ദുഷ്യന്തനാ'കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 14 നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
Keywords: News, National, India, chennai, Cinema, Entertainment, Release, Top-Headlines, Actor, Actress, Samantha Vijay Deverakonda starrer Kushi to release on 1st SeptemberExperience the Magic of Two Worlds Falling for Each Other ♥#Kushi in cinemas from 1st SEPTEMBER 2023 ❤️🔥@TheDeverakonda @Samanthaprabhu2 @ShivaNirvana @HeshamAWMusic @prawinpudi @MythriOfficial pic.twitter.com/fmIqvXqn0R
— Ramesh Bala (@rameshlaus) March 23, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.