Samantha | 'മയോസൈറ്റിസ് ചികിത്സയ്ക്കിടയില്‍ കണിശമായ ഭക്ഷണക്രമം'; വ്യായാമശാലയില്‍ നിന്നുള്ള പുതിയ വര്‍കൗട് വീഡിയോ പങ്കുവച്ച് സാമന്ത; പ്രതികരിച്ച് ആലിയ ഭട്ട്
Jan 28, 2023, 11:54 IST
മുംബൈ: (www.kvartha.com) പേശികളെ ബാധിക്കുന്ന, പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന 'മയോസൈറ്റിസ്' എന്ന രോഗത്തിന്റെ ചികിത്സയ്ക്കിടയില്‍ പുതിയ വര്‍കൗട് വീഡിയോ പങ്കുവച്ച് തെന്നിന്‍ഡ്യന്‍ താരസുന്ദരി സാമന്ത റൂത്ത് പ്രഭു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വര്‍കൗട് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
രോഗപ്രതിരോധ ശേഷിയെ സഹായിക്കുന്നതിന് കര്‍ശനമായ ഭക്ഷണക്രമം പിന്തുടരുന്നതിനെ കുറിച്ചും അവര്‍ പോസ്റ്റില്‍ പറയുന്നു. ' @hoisgravity പ്രചോദനത്തിന് നന്ദി. ചില ദുഷ്‌കരമായ ദിവസങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോയത്. സാധ്യമായ ഏറ്റവും കര്‍ശനമായ ഭക്ഷണക്രമം പാലിക്കുന്നു (ഓടോ ഇന്യൂണ്‍ ഡയറ്റ്.. അതെ അങ്ങനെയൊന്നുണ്ട്)...' - എന്ന് കുറിച്ച് കൊണ്ടാണ് താരം വീഡിയോ പങ്കുവച്ചത്.
പിന്നാലെ വീഡിയോയ്ക്ക് താഴെ ആലിയ ഭട്ട്, സംയുക്ത ഹെഗ്ഡെ തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ സാമന്തയെ പ്രശംസിച്ച് കമന്റ് ചെയ്തിട്ടുണ്ട്. വീഡിയോ കണ്ടതിന് ശേഷം ആലിയ തീ ഇമോജികളും കമന്റ് ചെയ്തു. ആരാധകരും സാമന്തയ്ക്ക് പ്രചോദനമാകുന്ന നല്ല കമന്റുകള്‍ ചെയ്തു.
കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ ഏത് പ്രായക്കാരെയും, ബാധിക്കാവുന്ന രോഗമാണ് മയോസൈറ്റിസ്. എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്നതോടൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്ന ഒന്നാണ് മയോസൈറ്റിസ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.