'നാഗചൈതന്യയില്‍ നിന്നോ കുടുംബത്തില്‍ നിന്നോ ഒരു രൂപ പോലും തനിക്ക് വേണ്ട, കഠിനാധ്വാനം ചെയ്ത് സമ്പാദിക്കും'; 200 കോടി വേണ്ടെന്ന് സാമന്ത
Oct 3, 2021, 13:51 IST
ഹൈദരാബാദ്: (www.kvartha.com 03.10.2021) വിവാഹമോചനം വാർത്ത സ്ഥിരീകരിച്ചതിന് പിന്നാലെ നാഗചൈതന്യയില്‍ ജീവനാംശം വേണ്ടെന്ന് സാമന്ത. വിവാഹ മോചനത്തോടനുബന്ധിച്ച് അവകാശപ്പെട്ട 200 കോടി രൂപ വേണ്ടെന്ന് സമാന്ത അറിയിച്ചതായാണ് റിപോര്‍ട്.
കഴിഞ്ഞ ദിവസമാണ് വേര്‍പിരിയുകയാണെന്ന് ഇരുവരും ഔദ്യോഗികമായി അറിയിച്ചത്. പരസ്പര സമ്മതത്തോടെയാണ് വേര്‍ പിരിയലെന്നും വ്യക്തമാക്കിയിരുന്നു. നാലാമത്തെ വിവാഹ വാര്‍ഷികത്തിന് തൊട്ടുമുമ്പാണ് സിനിമാലോകത്തെ ഞെട്ടിച്ച് വിവാഹ മോചന വാര്‍ത്ത പുറത്തുവന്നത്.
വളരെയധികം ആലോചിച്ച ശേഷമാണ് നാഗചൈതന്യയുടെ സ്വത്തില്‍ തനിക്ക് അവകാശപ്പെട്ട ഭാഗം വേണ്ടെന്ന് വെച്ചതെന്ന് സാമന്ത പറഞ്ഞതായി അവരോട് അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപോര്‍ട് ചെയ്തു. നാഗചൈതന്യയില്‍ നിന്നോ കുടുംബത്തില്‍ നിന്നോ ഒരു രൂപ പോലും തനിക്ക് വേണ്ടെന്നും തന്റെ കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് മുന്‍നിരയിലെത്തിയ നടിയാണ് താനെന്നും അവര്‍ പറഞ്ഞതായി റിപോര്‍ടില്‍ പറയുന്നു.

'വിവാഹജീവിതത്തിലെ പ്രശ്‌നങ്ങള്‍ സാമന്തയെ മാനസിക പ്രയാസത്തിലാക്കിയിരുന്നു. എന്നാല്‍ അത് അവരുടെ പ്രൊജക്ടുകളെ ബാധിക്കാന്‍ പാടില്ലെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. പ്രൊഫഷണല്‍ കാര്യങ്ങള്‍ക്ക് മാത്രമാണ് സമാന്ത ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും റിപോര്‍ടില്‍ പറയുന്നു.
പേരില്‍ നിന്ന് നാഗചൈതന്യ ഒഴിവാക്കിയതോടെയാണ് ഇരുവരും പ്രശ്‌നങ്ങളുണ്ടെന്ന് പുറംലോകമറിഞ്ഞത്. അഭ്യൂഹങ്ങള്‍ ശരിവെച്ച് കഴിഞ്ഞ ദിവസം ഇരുവരും വേര്‍പിരിയുന്ന കാര്യം അറിയിച്ചു.
Keywords: News, Haidrabad, National, India, Top-Headlines, Entertainment, Film, Cinema, Actor, Samantha, Naga Chaitanya, Penny, Alimony, Samantha says no to Rs 200 crore alimony, doesn't want a penny from Naga Chaitanya: Report.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.