Release Date | ഫെബ്രുവരിയില്‍ തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക്; സാമന്ത റൂത്ത് പ്രഭുവിന്റെ 'ശാകുന്തളം' റിലീസ് തീയതി പ്രഖ്യാപിച്ചു
Jan 2, 2023, 14:11 IST
ചെന്നൈ: (www.kvartha.com) കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്പദമാക്കി ഒരുങ്ങുന്ന 'ശാകുന്തളം' റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 17നാകും ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യുക. മലയാളം, കന്നട, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പെടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന 'ശാകുന്തളം' ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക.

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ തെലുങ്ക് ചിത്രമാണ് ശാകുന്തളം. സിനിമയില്‍ സാമന്തയാണ് നായികയായി എത്തുന്നത്. 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മലയാളത്തിന്റെ യുവ താരം ദേവ് മോഹന്‍ ആണ് 'ദുഷ്യന്തനാ'യി വേഷമിടുന്നത്.
ഗുണശേഖര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് വിവരം പങ്കുവച്ച് കൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. റൊമാന്റിക് ആയിട്ടുള്ള ശകുന്തളയെയും ദുഷ്യന്തനേയും ആണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക.
കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിന് ശാകുന്തളം റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ റിലീസ് മാറ്റുക ആയിരുന്നു. 'ശകുന്തള'യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ നേടിയ നീതു ലുല്ലയാണ് 'ശകുന്തള'യായി അഭിനയിക്കുന്ന സാമന്തയെ ഒരുക്കുന്നത്.
Keywords: News,National,India,chennai,Entertainment,Cinema,Release,Top-Headlines,Latest-News,Actor,Actress, Samantha Ruth Prabhu's Shaakuntalam gets a release date; Gunasekar's film to hit theatres of February 17
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.