Samantha | 'മനോഹാരിതയും തിളക്കവും എല്ലാം നഷ്ടപ്പെട്ടു'; ട്വിറ്റര്‍ പോസ്റ്റിന് മറുപടിയുമായി സാമന്ത
Jan 10, 2023, 13:14 IST
മുംബൈ: (www.kvartha.com) സമൂഹ മാധ്യമങ്ങളിലൂടെ തന്നെ ബാധിച്ച ഒരു അസുഖത്തെ കുറിച്ചും അതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് താന്‍ നേരിട്ട പ്രയാസങ്ങളെ കുറിച്ചുമെല്ലാം തെന്നിന്‍ഡ്യന്‍ താരം സാമന്ത റൂത്ത് പ്രഭു പങ്കുവച്ചിരുന്നു. പേശികളെ ബാധിക്കുന്ന, പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന 'മയോസൈറ്റിസ്' എന്ന രോഗമാണ് സാമന്തയെ ബാധിച്ചത്. പേശികളെ ബാധിക്കുന്ന രോഗമായതിനാല്‍ അധികവും ശരീരചലനങ്ങളെയാണ് ഇത് പ്രശ്‌നത്തിലാക്കുക.

ഇത്തരത്തില്‍ പലപ്പോഴും തനിക്ക് കിടന്ന കിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലുമാകാത്ത അവസ്ഥയുണ്ടായെന്നും വേദനാജനകമായ മാസങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്നും സാമന്ത അറിയിച്ചിരുന്നു. ആശുപത്രിയില്‍ നിന്നുള്ള തന്റെ തന്നെ ഫോട്ടോയും സാമന്ത പങ്കുച്ചിരുന്നു. സെലിബ്രിറ്റികളടക്കം നിരവധി പേര്‍ ഇതോടെ താരത്തിന് സൗഖ്യമാശംസിച്ച് രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ശാകുന്തള'ത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിലെ സാമന്തയുടെ ചിത്രം പങ്കുവച്ചുകൊണ്ട് താരത്തിനെതിരെ ബോഡിഷെയിമിംഗ് നടത്തുകയായിരുന്നു. ഒരു വെരിഫൈഡ് ട്വിറ്റര്‍ പേജാണ് ബോഡിഷെയിമിംഗ് ചെയ്തിരിക്കുന്നത്.
അസുഖബാധിതയായതോടെ സാമന്തയുടെ ഭംഗിയും തിളക്കവുമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. സാമന്തയോട് സഹതാപം തോന്നുന്നു എന്നെല്ലാമായിരുന്നു ഇവര്‍ ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. സാമന്തയുടെ അസുഖത്തെ കുറിച്ചുള്ള വിവരങ്ങളും ഇതിനൊപ്പം ഇവര്‍ ചേര്‍ത്തിട്ടുണ്ട്.
പിന്നാലെ രോഗത്തിന്റെ പേര് വച്ച് തന്നെ ബോഡിഷെയിമിംഗ് നടത്തിയവര്‍ക്ക് ചുട്ട മറുപടി നല്‍കുകയാണ് സാമന്ത. മറ്റൊരു ട്വീറ്റിലൂടെയാണ് സാമന്ത മറുപടി നല്‍കിയിരിക്കുന്നത്. 'ഞാന്‍ അനുഭവിച്ചത് പോലെ മാസങ്ങളോളം നീണ്ടുപോകുന്ന ചികിത്സകളും മരുന്നുമായുള്ള ഒരു ജീവിതം നിങ്ങള്‍ക്ക് ഉണ്ടാകാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും നിങ്ങളുടെ ഭംഗിയും തിളക്കവും വര്‍ധിപ്പിക്കാന്‍ ഞാനിതാ അല്‍പം സ്‌നേഹം പകരുന്നു'- എന്നായിരുന്നു സാമന്തയുടെ മറുപടി.
നിരവധി പേരാണ് സാമന്തയുടെ ട്വീറ്റിന് പിന്തുണ അറിയിക്കുന്നത്. പ്രശസ്തരായവരെ ഇത്തരത്തില്‍ അപമാനിക്കാനുള്ള ശ്രമം പലപ്പോഴും ഉണ്ടാകുമെന്നും ഇങ്ങനെയുള്ള പ്രവണതകളോട് പ്രതികരിക്കാന്‍ പോലും പോകേണ്ടതില്ലെന്നും പലരും സാമന്തയോട് പറയുന്നു. എങ്കിലും ഇതുപോലുള്ള പരാമര്‍ശങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കുന്നത് തന്നെയാണ് നല്ലതെന്നാണ് ആരാധകരില്‍ ഒരു വിഭാഗം പറയുന്നത്.
Keywords: News,National,India,Entertainment,Cinema,Mumbai,Actress,Health,Health & Fitness,Disease,Twitter,Social-Media, Samantha Ruth Prabhu gives savage reply to post that says 'she lost all her charm and glow'I pray you never have to go through months of treatment and medication like I did ..
— Samantha (@Samanthaprabhu2) January 9, 2023
And here’s some love from me to add to your glow 🤍 https://t.co/DmKpRSUc1a
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.