Accident | സ്റ്റണ്ട് രംഗം ചെയ്യുന്നതിനിടെ കാര്‍ ആഴമുള്ള ജലാശയത്തിലേക്ക് പതിച്ചു; സാമന്ത റൂത് പ്രഭുവിനും വിജയ് ദേവരകൊണ്ടയ്ക്കും സിനിമാ ചിത്രീകരണത്തിനിടെ അപകടം
May 24, 2022, 11:50 IST
ശ്രീനഗര്‍: (www.kvartha.com) 'ഖുഷി' സിനിമയുടെ ചിത്രീകരണത്തിനിടെ അപകടം. കാര്‍ ആഴമുള്ള ജലാശയത്തിലേക്ക് പതിച്ച് നടി സാമന്ത റൂത് പ്രഭുവിനും നടന്‍ വിജയ് ദേവരകൊണ്ടയ്ക്കും പരിക്കേറ്റു. കശ്മീരില്‍ സ്റ്റണ്ട് രംഗം ചെയ്യുന്നതിനിടെ വാഹനം ആഴമുള്ള ജലാശയത്തില്‍ പതിക്കുകയായിരുന്നുവെന്നും അഭിനേതാക്കള്‍ക്ക് പ്രഥമശുശ്രൂഷ നല്‍കിയെന്നും ഹിന്ദുസ്താന്‍ ടൈംസ് റിപോര്‍ട് ചെയ്തു.
ശനിയാഴ്ചയാണ് അപകടമുണ്ടായതെന്നും സാമന്തയും വിജയും ഞായറാഴ്ച ജോലി പുനഃരാരംഭിച്ചതായും റിപോര്‍ടുണ്ട്. ശ്രീനഗറിലെ ദാല്‍ തടാകത്തിന്റെ ഉള്‍ഭാഗത്ത് ഷൂടിംഗ് നടത്തുന്നതിനിടെ, രണ്ട് അഭിനേതാക്കളെയും നടുവേദനയെ തുടര്‍ന്ന് അടുത്തുള്ള ഹോടെലുകളില്‍ എത്തിച്ചു. തുടര്‍ന്ന് സാമന്തയ്ക്കും വിജയ്ക്കും ഫിസിയോതെറാപി നല്‍കി.
സാമന്തയും വിജയും കശ്മീരിലെ പഹല്‍ഗാം പ്രദേശത്ത് ഒരു സ്റ്റണ്ട് സീക്വന്‍സ് നടത്തുന്നതിനിടെ ആണ് സംഭവം. രണ്ട് അഭിനേതാക്കളും ലിഡര്‍ നദിയുടെ ഇരുവശത്തും കെട്ടിയിരിക്കുന്ന കയറിന് മുകളിലൂടെ വാഹനം ഓടിക്കുന്നതിനിടെയാണ് അപകടം. താഴേക്ക് പതിച്ച് ഇരുവരുടെയും മുതുകിന് പരിക്കേറ്റുവെന്നാണ് വിവരം.
തുടര്‍ന്ന് ഷൂടിംഗിനിടെ നടുവേദനയെക്കുറിച്ച് അവര്‍ പരാതിപ്പെട്ടെന്നും രണ്ട് അഭിനേതാക്കളെയും ഉടന്‍ തന്നെ ദാല്‍ തടാകത്തിന്റെ തീരത്തുള്ള ഹോടെലിലേക്ക് കൊണ്ടുപോയി ഫിസിയോതെറാപിസ്റ്റുകളെ വിളിച്ചുവരുത്തി, തെറാപി നല്‍കിയെന്ന് ക്രൂ അംഗം കൂട്ടിച്ചേര്‍ത്തു. ഷൂടിംഗിനിടെ നടിക്കും നടനും പരിക്കേറ്റു എന്ന വാര്‍ത്തയോട് സിനിമയുടെ ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്.
പരിക്കിനിടയിലും 30 ദിവസത്തെ ഷൂടിംഗ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി 'ഖുഷി' ടീം തിങ്കളാഴ്ച ഉച്ചയോടെ കശ്മീരില്‍ നിന്ന് മടങ്ങി.
സാമന്ത റൂത് പ്രഭുവിനെയും വിജയ് ദേവരകൊണ്ടയെയും പ്രധാന കഥാപാത്രങ്ങളാക്കി ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന റൊമാന്റിക് ഡ്രാമയാണ് 'ഖുഷി'. ചിത്രത്തിന് നേരത്തെ 'വിഡി 11' എന്ന് പേരിട്ടിരുന്നു. തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിലായി ഈ വര്‍ഷം ഡിസംബര്‍ 23ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക് ഈ മാസം ആദ്യം പുറത്തുവിട്ടിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.