Release Date | സാമന്ത ശകുന്തളയായി ഫെബ്രുവരി 17ന് എത്തില്ല; 'ശാകുന്തള'ത്തിന്റെ റിലീസ് മാറ്റിവച്ചു
Feb 7, 2023, 15:41 IST
ചെന്നൈ: (www.kvartha.com) കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്പദമാക്കി ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന 'ശാകുന്തള'ത്തിന്റെ റിലീസ് മാറ്റിവച്ചു. സാമന്ത കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ശാകുന്തള'ത്തിന്റെ റിലീസ് മാറ്റിവച്ച കാര്യം ചിത്രത്തിന്റെ നിര്‍മാതാക്കളായ ശ്രി വെങ്കിടേശ്വര ക്രിയേഷന്‍സ് ആണ് അറിയിച്ചിരിക്കുന്നത്.
ഫെബ്രുവരി 17ന് ആയിരുന്നു ശാകുന്തളത്തിന്റെ റിലീസ് നേരത്തെ തീരുമാനിച്ച് വച്ചിരുന്നത്. എന്നാല്‍ അന്നേദിവസം സിനിമ തിയേറ്ററില്‍ എത്തില്ലെന്നും ഉടന്‍ തന്നെ പുതുക്കിയ റിലീസ് തിയതി പുറത്തുവിടുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
മലയാളത്തിന്റെ യുവ താരം ദേവ് മോഹന്‍ ആണ് 'ദുഷ്യന്തനാ'യി ചിത്രത്തില്‍ വേഷമിടുന്നത്. 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹന്‍. മലയാളം, കന്നട, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പെടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക.
യശോദ എന്ന ചിത്രമാണ് സാമന്തയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. അതേസമയം, ബോളിവുഡ് അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ് സാമന്ത. ദിനേഷ് വിജന്‍ നിര്‍മിക്കുന്ന ചിത്രത്തിലാണ് സാമന്ത ഹിന്ദിയില്‍ നായികയാകുക. ആയുഷ്മാന്‍ ഖുറാനെയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് വിവരം. ത്രത്തില്‍ സാമന്ത ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക എന്നും റിപോര്‍ടുണ്ട്.
Keywords: News,National,India,chennai,Cinema,Actress,Kollywood,Release,Theater,Entertainment,Top-Headlines,Latest-News, Samantha Ruth Prabhu and Gunasekhar's 'Shaakuntalam' postponed indefinitely
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.