SWISS-TOWER 24/07/2023

Surrogacy | 'യശോദയ്ക്ക്' നയന്‍താരയുടെ വാടക ഗര്‍ഭവുമായി ബന്ധമുണ്ടോ? മറുപടിയുമായി നടി സാമന്ത

 


ചെന്നൈ: (www.kvartha.com) നടി സാമന്തയുടെ ഏറ്റവും പുതിയ ചിത്രമാണ് യശോദ. വാടക ഗര്‍ഭധാരണത്തെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററില്‍ എത്തിയത്. വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാവുന്ന യുവതിയായാണ് സാമന്ത ചിത്രത്തില്‍ എത്തുന്നത്.

സറോഗസിയിലൂടെ നയന്‍താരക്കും വിഘ്‌നേഷ് ശിവനും കുഞ്ഞുങ്ങള്‍ ജനിച്ചതിനെ തുടര്‍ന്നുളള വിവാദങ്ങള്‍ ഉയരുന്നതിനിടെയാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിന് ഇപ്പോഴത്തെ വിവാദങ്ങളുമായി ബന്ധമുണ്ടോ എന്ന സംശയം ഏതൊരു പ്രേക്ഷകന്റെ മനസിലും തോന്നിയേക്കാം. എന്നാല്‍ യശോദക്ക് വിവാദവുമായി യാതൊരു ബന്ധവുമില്ലെന്ന് വെളിപ്പെടുത്തുകയാണ് നടി സാമന്ത.
Aster mims 04/11/2022

Surrogacy | 'യശോദയ്ക്ക്' നയന്‍താരയുടെ വാടക ഗര്‍ഭവുമായി ബന്ധമുണ്ടോ? മറുപടിയുമായി നടി സാമന്ത

സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. പുറത്ത് നടക്കുന്ന വിവാദങ്ങളുമായി ചിത്രത്തിന് ബന്ധമുണ്ടോ എന്ന ചോദ്യത്തിന് വിവാദങ്ങളുമായി ചിത്രത്തിന് യാതൊരുബന്ധവുമില്ലെന്നും സറോഗസി ചിത്രത്തിന്റെ ഒരു ഭാഗം മാത്രമാണെന്നുമായിരുന്നു താരത്തിന്റെ മറുപടി.

വാടക ഗര്‍ഭധാരണത്തെ കുറിച്ച് അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്ന് പറഞ്ഞ താരം ഇക്കാര്യത്തില്‍ തനിക്കൊരു അഭിപ്രായമുണ്ടെന്ന് കരുതുന്നില്ലെന്നും പക്ഷേ, എല്ലാവരും സന്തോഷത്തോടെ ഇരിക്കാന്‍ അര്‍ഹരാണെന്ന് കരുതുന്നുവെന്നും സാമന്ത പറഞ്ഞു. അവര്‍ക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യട്ടെ. വിവാദങ്ങള്‍ക്ക് മുമ്പാണ് യശോദയുടെ ചിത്രീകരണം നടന്നത് എന്നും സാമന്ത പ്രതികരിച്ചു.

സാമന്തയുടെ അടുത്ത സുഹൃത്തുക്കളാണ് വിഘ്‌നേഷ് ശിവനും നയന്‍താരയും. കുഞ്ഞുങ്ങള്‍ പിറന്നതിന് പിന്നാലെ താരങ്ങള്‍ക്ക് ആശംസയുമായി നടി എത്തിയിരുന്നു. വിക്കി സംവിധാനം ചെയ്ത കാത്തുവാക്കുല രണ്ടു കാതല്‍ എന്ന ചിത്രത്തില്‍ നയന്‍താരക്കൊപ്പം ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത് സാമന്തയായിരുന്നു. വിജയ് സേതുപതിയായിരുന്നു നായകന്‍.

Keywords: Samantha has THIS to say about Nayanthara, Vignesh Shivan welcoming twins via surrogacy, Chennai, News, Cinema, Entertainment, Actress, Nayan Thara, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia