തെന്നിന്ത്യന്‍ താരം സാമന്തയുടെ അടുത്ത സുഹൃത്തിന് കോവിഡ്; മോഡലും ഡിസൈനറുമായ സുഹൃത്തിനെ 5 ദിവസം മുമ്പ് നടി സന്ദര്‍ശിച്ചിരുന്നു; ആശങ്കയില്‍ ആരാധകര്‍
Jun 25, 2020, 13:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 25.06.2020) തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത അക്കിനേനിയുടെ അടുത്ത സുഹൃത്തും മോഡലും ഡിസൈനറുമായ ശില്‍പ റെഡ്ഡിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ശില്‍പ തന്നെയാണ് വിവരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്.
തനിക്കും ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ച വിവരം ശില്‍പ അറിയിച്ചതിന് പിന്നാലെ താരത്തിന്റെ ആരാധകരും കടുത്ത ആശങ്കയിലാണ്. ശില്‍പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത വരുന്നതിന് അഞ്ച് ദിവസം മുമ്പാണ് സാമന്ത അവരുടെ വീട്ടില്‍ പോയത്. ഇതാണ് ആരാധകരുടെ ആശങ്കയ്ക്ക് കാരണം.
സാമന്തയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഒരാഴ്ച മുമ്പും ശില്‍പ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. സാമന്ത തന്റെ കവിളില്‍ ചുംബിച്ച് നില്‍ക്കുന്ന ചിത്രമാണ് പങ്കുവെച്ചത്.
ടെസ്റ്റില്‍ ശില്‍പയ്ക്കും ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ രണ്ടുപേര്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും ശില്‍പ പറയുന്നു. ഫിറ്റ്‌നസ് പരിശീലനത്തിലൂടെയും ആരോഗ്യകരമായ ഡയറ്റിലൂടെയും രോഗാവസ്ഥയെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് ശില്‍പയും ഭര്‍ത്താവും.
Keywords: Samantha Akkineni's friend Shilpa Reddy tests positive for coronavirus, Chennai, News, Cinema, Actress, Instagram, Health, Health & Fitness, Family, Treatment, National.

ഒരു കുടുംബസുഹൃത്ത് വീട്ടിലെത്തി തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും അങ്ങനെയായിരിക്കാം രോഗം പകര്‍ന്നതെന്നുമാണ് ശില്‍പ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. കുടുംബസുഹൃത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ശില്‍പയുടെ കുടുംബമൊന്നാകെ കോവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു.
ടെസ്റ്റില്‍ ശില്‍പയ്ക്കും ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ രണ്ടുപേര്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും ശില്‍പ പറയുന്നു. ഫിറ്റ്‌നസ് പരിശീലനത്തിലൂടെയും ആരോഗ്യകരമായ ഡയറ്റിലൂടെയും രോഗാവസ്ഥയെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് ശില്‍പയും ഭര്‍ത്താവും.
Keywords: Samantha Akkineni's friend Shilpa Reddy tests positive for coronavirus, Chennai, News, Cinema, Actress, Instagram, Health, Health & Fitness, Family, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.