Sam Bahadur | വിക്കി കൗശലിന്റേതായി ആരാധകര്‍ കാത്തിരിക്കുന്ന 'സാം ബഹദുര്‍' റിലീസ് പ്രഖ്യാപിച്ചു

 



മുംബൈ: (www.kvartha.com) ഇന്‍ഡ്യയുടെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍ ആയ സാം മനേക് ഷാ ആയി അഭിനയിക്കുന്ന വിക്കി കൗശലിന്റെ ചിത്രമാണ് 'സാം ബഹദുര്‍'. താരത്തിന്റേതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം അടുത്ത വര്‍ഷം 12 ന് (01.12.2023) റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വിക്കി കൗശലിന്റെ ലുക് ഓണ്‍ലൈനില്‍ തരംഗമായിരുന്നു. 

Sam Bahadur | വിക്കി കൗശലിന്റേതായി ആരാധകര്‍ കാത്തിരിക്കുന്ന 'സാം ബഹദുര്‍' റിലീസ് പ്രഖ്യാപിച്ചു


ഇന്‍ഡ്യയുടെ എക്കാലത്തെയും തന്ത്രശാലിയായ സൈനികനായി അറിയപ്പെടുന്ന മനേക് ഷാ 1971ലെ യുദ്ധത്തില്‍ പാകിസ്താനെതിരെ ഇന്‍ഡ്യയെ വിജയത്തിലേക്ക് നയിച്ചത് മനേക് ഷായാണ്. 1973ല്‍ രാജ്യം ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‍കി ആദരിച്ചു. മനേക് ഷായ്ക്ക് പുറമേ, ഇന്‍ഡ്യയുടെ കരസേന മേധാവിയായ കെ എം കരിയപ്പയ്ക്ക് മാത്രമാണ് ഫീല്‍ഡ് മാര്‍ഷല്‍ പദവിയുള്ളത്.

ശശാങ്ക് ഖെയ്താന്‍ സംവിധാനം ചെയ്യുന്ന 'ഗോവിന്ദ നാം മേരാ' എന്ന ചിത്രമാണ് ഇനി വികി കൗശലിന്റേതായി ഉടന്‍ റിലീസ് ചെയ്യാനുള്ളത്. വിക്കി കൗശല്‍ ചിത്രം ഡിസംബര്‍ 16ന് സ്ട്രീമിംഗ് തുടങ്ങും. ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. ഷൂജിത് സിര്‍കാര്‍ സംവിധാനം ചെയ്ത 'സര്‍ദാര്‍ ഉദ്ധ'മാണ് വിക്കി കൗശല്‍ ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

Keywords:  News,Mumbai,State,Entertainment,National,Cinema,Actor,Top-Headlines, Sam Bahadur teaser: Vicky Kaushal transforms into Sam Manekshaw, film gets a release date
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia