സുഷാന്ത് സിംഗിന്റെ ആരാധകര്‍ സല്‍മാന്‍ ഖാന്റെ 'ബീയിംഗ് ഹ്യൂമണ്‍' സ്റ്റോറിന് മുന്നില്‍ പ്രതിഷേധിച്ച സംഭവം; സൈന്‍ ബോര്‍ഡില്‍ നിന്നും സല്‍മാന്‍ ഖാന്റെ ചിത്രം നീക്കം ചെയ്തു

 


പട്‌ന: (www.kvartha.com 20.06.2020) സുഷാന്ത് സിംഗിന്റെ ആരാധകര്‍ സല്‍മാന്‍ ഖാന്റെ 'ബീയിംഗ് ഹ്യൂമണ്‍' സ്റ്റോറിന് മുന്നില്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് സൈന്‍ ബോര്‍ഡില്‍ നിന്നും താരത്തിന്റെ ചിത്രം നീക്കം ചെയ്തു. സുഷാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട പരാതിയില്‍ സല്‍മാന്‍ ഖാനും ഉള്‍പെടുന്നു എന്നതാണ് ആരാധകരെ കുപിതരാക്കിയത്. സ്റ്റോറിന് മുന്നിലെ വലിയ ബോര്‍ഡില്‍ നിന്നും സല്‍മാന്‍ ഖാന്റെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആരാധകര്‍ പ്രതിഷേധിച്ചത്. ബീഹാറിലെ ബീയിംഗ് ഹ്യൂമണ്‍ സ്റ്റോറിന് മുന്നിലാണ് പ്രതിഷേധം നടന്നത്.

സുഷാന്ത് സിംഗിന്റെ ആരാധകര്‍ സല്‍മാന്‍ ഖാന്റെ 'ബീയിംഗ് ഹ്യൂമണ്‍' സ്റ്റോറിന് മുന്നില്‍ പ്രതിഷേധിച്ച സംഭവം; സൈന്‍ ബോര്‍ഡില്‍ നിന്നും സല്‍മാന്‍ ഖാന്റെ ചിത്രം നീക്കം ചെയ്തു

പട്‌ന സ്വദേശിയായ താരത്തെ ജൂണ്‍ 14 ന് ബാന്ദ്രയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നടന്റെ മരണവുമായി ബന്ധപ്പെട്ട് കരണ്‍ ജോഹര്‍, സഞ്ജയ് ലീല ബന്‍സാലി, സല്‍മാന്‍ ഖാന്‍, ഏക്താ കപൂര്‍, മറ്റ് നാല് പേര്‍ എന്നിവര്‍ക്കെതിരെ ബിഹാറിലെ മുസാഫര്‍പൂരിലെ കോടതിയില്‍ അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജ കേസ് നൽകിയിരുന്നു. ഇതേതുടർന്ന് പാരമ്പര്യമായി അല്ലാതെ പുറത്തു നിന്ന് ബോളിവുഡിലേക്ക് വന്നവരോടുള്ള അവഗണനയെക്കുറിച്ച് ഒരുപാട് ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു.
Keywords:  National, News, Cinema, Film, Salman Khan, Shop, Suicide, Case, Fans Association, Protest, Salman Khans photo removed from Being Human Banner due to the protest of Sushanth's fans.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia