Teaser | സല്‍മാന്‍ ഖാന്റെ 'കിസീ കാ ഭായ് കിസീ കി ജാന്റെ' ടീസര്‍ ഔദ്യോഗികമായി പുറത്തുവിടും മുന്‍പേ ഓണ്‍ലൈനിലെത്തി; ദൃശ്യങ്ങള്‍ പങ്കുവച്ച് ആരാധകര്‍, വീഡിയോ
Jan 25, 2023, 15:59 IST
മുംബൈ: (www.kvartha.com) സല്‍മാന്‍ ഖാനെ നായകനാക്കി ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന 'കിസീ കാ ഭായ് കിസീ കി ജാന്‍' പടത്തിന്റെ ടീസര്‍ ചോര്‍ന്നു. ടീസര്‍ ഔദ്യോഗികമായി പുറത്ത് വിടും മുന്‍പേ ഓണ്‍ലൈനിലെത്തുകയായിരുന്നു.
സല്‍മാന്‍ മരുഭൂമിയിലൂടെ ബൈക് ഓടിച്ചു പോകുന്ന സീനോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ടീസറില്‍ ആക്ഷന്‍ രംഗങ്ങളും, സല്‍മാന്റെ ഹീറോയിസവും കാണിക്കുന്നുണ്ട്.
ശാരൂഖ് ഖാന്റെ റിലീസായ പത്താന്‍ സിനിമയ്‌ക്കൊപ്പം തീയേറ്ററുകളില്‍ സല്‍മാന്‍ ചിത്രത്തിന്റെ ടീസര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന്റെ കാമറ റെകോഡിംഗ്‌സാണ് പ്രചരിക്കുന്നത്. തീയേറ്ററില്‍ കാണികള്‍ വന്‍ കയ്യടിയോടെ അത് സ്വീകരിച്ചുവെന്നാണ് വീഡിയോയില്‍ നിന്നും മനസിലാകുന്നത്. സല്‍മാന്‍ ആരാധകര്‍ തന്നെയാണ് ടീസറിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവച്ചിരിക്കുന്നത്.
പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ സല്‍മാന്റെ നായിക. ബിഗ് ബോസ് താരം ശെഹ് നാസ് ഗിലും ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. പാലക് തിവാരിയും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ഈദ് ദിനമായ ഏപ്രില്‍ 21ന് ചിത്രം റിലീസ് ചെയ്യും.
നാല് വര്‍ഷത്തിന് ശേഷമാണ് ഈദിന് ഒരു സല്‍മാന്‍ ചിത്രം ബിഗ് സ്‌ക്രീനില്‍ റിലീസാകുന്നത്. നാല് വര്‍ഷം മുന്‍പ് 'ഭാരത്' എന്ന ചിത്രമാണ് സല്‍മാന്‍ അഭിനയിച്ച ഈദ് റിലീസ് ചിത്രമായി എത്തിയത്. ഇപ്പോള്‍ 'ടൈഗര്‍ 3'യില്‍ അഭിനയിച്ചുവരുകയാണ് സല്‍മാന്‍. കത്രീന കൈഫ് ആണ് ചിത്രത്തിലെ നായിക.
Keywords: News,National,India,Mumbai,Entertainment,Video,Social-Media,Cinema,Salman Khan,Top-Headlines,Latest-News,Bollywood,Theater, Salman Khan's Kisi Ka Bhai Kisi Ki Jaan Teaser Has Pathaan Audience Cheering; Watch Viral Video
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.