തന്നെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച കുട്ടി ആരാധകനെ ആശുപത്രിക്കിടയില്‍ ചെന്ന് കണ്ട് നടന്‍ സല്‍മാന്‍ ഖാന്‍

 


മുംബൈ: (www.kvartha.com 09.11.2018) തന്നെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച കുട്ടി ആരാധകനെ ആശുപത്രിക്കിടയില്‍ ചെന്ന് കണ്ട് നടന്‍ സല്‍മാന്‍ ഖാന്‍. ക്യാന്‍സര്‍ ബാധിതനായ തന്റെ കട്ട ഫാനിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയ സല്‍മാന്‍ തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

എന്നാല്‍ സാക്ഷാല്‍ സല്‍മാന്‍ ഖാനെ തൊട്ടരികില്‍ നേരിട്ട് കണ്ടതിന്റെ ആകാംക്ഷയിലായിരുന്നു കൊച്ചുപയ്യന്‍. അവന്റെ ആകാംക്ഷ മാറ്റാന്‍ താരം വളരെ സൗഹാര്‍ദ പൂര്‍വമായിരുന്നു പെരുമാറിയത്. കുട്ടിയോട് സംസാരിക്കുന്നതും അവന്‍ പറയുന്നത് താരെ ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്യുന്നുണ്ട് വീഡിയോയില്‍.

 തന്നെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച കുട്ടി ആരാധകനെ ആശുപത്രിക്കിടയില്‍ ചെന്ന് കണ്ട് നടന്‍ സല്‍മാന്‍ ഖാന്‍

തന്റെ കട്ട ഫാനായ ഗോവിന്ദിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് താരം കുഞ്ഞ് ആരാധകനെ കാണാനെത്തിയത്. ഗോവിന്ദിന്റെ ബന്ധുവിന്റെ മകനാണ് കുട്ടി. ഭാരത് എന്ന തന്റെ പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് സല്‍മാന്‍ ആശുപത്രിയിലെത്തിയത്.

Keywords: Salman Khan Visits Hospital To Meet A Little Fan Suffering From Cancer, Mumbai, News, Social Network, Video, Bollywood, Salman Khan, Visit, hospital, Treatment, Child, National, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia