ബലാത്സംഗ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാതെ സല്‍മാന്റെ വിശദീകരണം

 


മുംബൈ : (www.kvartha.com 29.06.2016) വിവാദമായ ബലാത്സംഗ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാതെ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ദേശീയ വനിതാ കമ്മീഷന് മുന്നില്‍ വിശദീകരണം നല്‍കി.

പുതിയ ചിത്രമായ സുല്‍ത്താന്റെ ചിത്രീകരണത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് വിവരിക്കുന്നതിനിടെയാണ് സല്‍മാന്റെ വിവാദ പരാമര്‍ശം. സുല്‍ത്താന്റെ ചിത്രികരണം കടുപ്പമേറിയതായിരുന്നുവെന്നും പലപ്പോഴും താന്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ അവസ്ഥയിലായിരുന്നുവെന്നുമാണ് സല്‍മാന്‍ പറഞ്ഞത്.

ഇത് ഏറെ വിവാദമാവുകയും പ്രതിഷേധം ഉയരുകയും ചെയ്തു. ഇതോടെ സല്‍മാന്‍ ഖാന്റെ പിതാവ് അടക്കമുള്ളവര്‍ ഖേദ പ്രകടനവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ദേശീയ വനിതാ കമ്മീഷന്‍ സല്‍മാനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സല്‍മാനോട് പരസ്യമായി മാപ്പ് പറയണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ മാപ്പ് പറയാനോ ഖേദം പ്രകടിപ്പിക്കാനോ സല്‍മാന്‍ തയ്യാറായില്ലെന്നും അഭിഭാഷകന്‍ വഴിയാണ് സല്‍മാന്‍ വിശദീകരണം നല്‍കിയതെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞു. സല്‍മാന്റെ വിശദീകരണത്തില്‍ എന്തു നടപടി എടുക്കണമെന്ന് കമ്മീഷന്‍ ആലോചിക്കുമെന്ന് ലളിത കുമാരമംഗലം പറഞ്ഞു. സല്‍മാനോട് ബുധനാഴ്ച കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

ബലാത്സംഗ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാതെ സല്‍മാന്റെ വിശദീകരണം

Also Read:
കുമ്പളയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം കനത്ത മഴയില്‍ തകര്‍ന്നുവീണു

Keywords:  Salman Khan replies to NCW notice, is yet to apologise for his 'molested woman' remark, Mumbai, Bollywood, Actor, Controversy, Criticism, Lawyers, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia