‘എന്തുകൊണ്ടാണ് നമ്മുടെ സിനിമകൾ ദക്ഷിണേൻഡ്യയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തത്?, അവരുടെ സിനിമകൾ ഇവിടെ ഹിറ്റാവുന്നു'; ഹിന്ദി സിനിമയുടെ വർത്തമാന അവസ്ഥകളെക്കുറിച്ച് മനസ് തുറന്ന് സൽമാൻ ഖാൻ
Mar 29, 2022, 14:22 IST
മുംബൈ: (www.kvartha.com 29.03.2022) ബോളിവുഡ് സൂപർസ്റ്റാർ സൽമാൻ ഖാൻ പാൻ ഇൻഡ്യ സിനിമകളെക്കുറിച്ചും തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയുമായുള്ള തന്റെ വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ചും സംസാരിച്ചു. ഹിന്ദി സിനിമകൾക്ക് ‘ഹീറോയിസം’ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വാചാലനായി. ചിരഞ്ജീവിയുടെ അടുത്ത ചിത്രമായ ഗോഡ്ഫാദറിൽ താൻ ഒരു പ്രത്യേക വേഷം ചെയ്യുന്നുണ്ടെന്ന് സൽമാൻ അറിയിച്ചു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് മികച്ച അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
'ചിരഞ്ജീവിയെ എനിക്ക് വളരെക്കാലമായി അറിയാം. അദ്ദേഹം സുഹൃത്താണ്. മകനും (രാം ചരൺ) ഒരു സുഹൃത്താണ്. ആർ ആർ ആറിൽ വളരെ മികച്ച പ്രകടനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിലും സിനിമയുടെ വിജയത്തിലും ഞാൻ ആശംസിച്ചു. പക്ഷേ, എന്തുകൊണ്ടാണ് നമ്മുടെ സിനിമകൾ ദക്ഷിണേൻഡ്യയിൽ മികച്ച പ്രകടനം കാഴ്ചവെക്കാത്തത് എന്ന് ഞാൻ അത്ഭുതപ്പെടുന്നു. അവരുടെ സിനിമകൾ ഇവിടെ മികച്ച പ്രകടനമാണ് നടത്തുന്നത്', സൽമാൻ പറഞ്ഞു. മുംബൈയിൽ നടന്ന ഐഐഎഫ്‍എ അവാർഡ്‌സ് 2022 വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം. മെയ് 20, 21 തീയതികളിൽ അബുദബിയിലെ യാസ് ഐലൻഡിലാണ് അവാർഡ് ദാന ചടങ്ങ്.
ചടങ്ങിനിടെ, സൽമാൻ ഖാൻ 'ഹീറോയിസം സിനിമകൾ' നിർമിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. 'ദക്ഷിണേൻഡ്യൻ സിനിമാ വ്യവസായം എല്ലായ്‌പ്പോഴും ഹീറോയിസത്തിൽ വിശ്വസിക്കുന്നു, അതുപോലെ ഞങ്ങളും വിശ്വസിക്കുന്നു. തിയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ ഹീറോയിസം വേണം. ഇവിടെ ഒന്നോ രണ്ടോ പേരല്ലാതെ ഹീറോയിസം സിനിമകൾ ചെയ്യുന്നില്ല. വലിയ ഹീറോയിസം സിനിമകൾ നിർമിക്കുന്നത് പുനരാരംഭിക്കണം', താരം വ്യക്തമാക്കി.
'സലിം-ജാവേദിന്റെ കാലം മുതൽ ഞങ്ങൾക്ക് ഈ ഫോർമാറ്റ് ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അവർ (ദക്ഷിണേൻഡ്യൻ ചലചിത്ര പ്രവർത്തകർ) അതിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുകയാണ്. അവിടെ (ദക്ഷിണേൻഡ്യ) ആരാധകരുടെ എണ്ണം വളരെ വലുതാണ്, ഇപ്പോൾ ഞാനും ചിരു ഗരുവിനൊപ്പമാണ് പ്രവർത്തിക്കുന്നത്. അവർക്ക് വ്യത്യസ്തമായ ഒരു സിനിമയുണ്ട്, അത് വളരെ മനോഹരമാണ്. ദബാംഗ് സീരീസ് കണ്ടു പവൻ കല്യാൺ അത് തെലുങ്കിലേക്ക് റീമേക് ചെയ്തു. ഇനിയും ഇത്തരം സിനിമകൾ ഉണ്ടാകണം.
നമ്മുടെ സിനിമകൾ അവർ വീണ്ടും റീമേക് ചെയ്യുന്ന ഒരു കാലം വരണം. ദക്ഷിനേൻഡ്യയിൽ, എഴുത്തുകാർ വളരെ കഠിനാധ്വാനം ചെയ്യുന്നവരാണ്. മനോഹരമായ ആശയങ്ങളിൽ അവർ സിനിമകൾ ചെയ്യുന്നു. ചെറിയ സിനിമ ചെയ്യുമ്പോഴും ആളുകൾ പോയി കാണാറുണ്ട്. ഞാൻ കരുതുന്നു, ഇവിടെ എന്താണ് സംഭവിച്ചത്, ഇൻഡ്യ കഫ് പരേഡ് (ദക്ഷിണ മുംബൈയിൽ) മുതൽ അന്ധേരി (സബർബൻ മുംബൈ) വരെ മാത്രമാണെന്ന് ആളുകൾ കരുതുന്നു. എന്നിരുന്നാലും, കഫ് പരേഡിനും അന്ധേരിക്കും ശേഷമാണ് ഹിന്ദുസ്താൻ ആരംഭിക്കുന്നതെന്ന് ഞാൻ കരുതുന്നു. യഥാർത്ഥ ഹിന്ദുസ്താൻ ബാന്ദ്ര ഈസ്റ്റിലെ (മുംബൈ സബർബൻ) റെയിൽവേ ട്രാകിന് അടുത്താണ്. എന്റെ സിനിമകളും അവർക്കുള്ളതാണ്. നല്ല സന്ദേശവുമായാണ് അവർ എത്തുന്നത്', താരം കൂട്ടിച്ചേർത്തു.

Keywords: News, National, Top-Headlines, Actor, Bollywood, Salman Khan, Cinema, Mumbai, Film, Salman Khan: 'I wonder why our films are not doing well in the south, and their films are doing well here'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.