ഒടുവില്‍ സാനിയയോട് സല്‍മാന്‍ ആ രഹസ്യം വെളിപ്പെടുത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 19.07.2016) ഒടുവില്‍ സാനിയയോട് സല്‍മാന്‍ ആ രഹസ്യം വെളിപ്പെടുത്തി. തന്റെ വിവാഹ തീയതിയായിരുന്നു സല്‍മാന്‍ സാനിയയോട് വെളിപ്പെടുത്തിയത്. സാനിയ മിര്‍സയുടെ ആത്മകഥയുടെ പ്രകാശന വേളയിലാണ് സല്‍മാന്‍ തന്റെ വിവാഹ തീയതി പ്രഖ്യാപിച്ചത്.

സല്‍മാനോട് എപ്പോള്‍ വിവാഹിതനാകും എന്ന സാനിയയുടെ ചോദ്യത്തിന് അല്‍പസമയം ആലോചിച്ചശേഷമായിരുന്നു താരത്തിന്റെ മറുപടി. താങ്കളുടെ വിവാഹം എന്നാണെന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ട്. ഇത് വളരെ ഗൗരവമായ ചോദ്യമാണെന്നുമായിരുന്നു സാനിയ സല്‍മാനോട് പറഞ്ഞത്.

തുടര്‍ന്ന് ആലോചനയില്‍ മുഴുകിയ സല്‍മാന്‍ നവംബര്‍ പതിനെട്ടിന് വിവാഹിതനാകുമെന്ന്
ഒടുവില്‍ സാനിയയോട് സല്‍മാന്‍ ആ രഹസ്യം വെളിപ്പെടുത്തി
അറിയിക്കുകയായിരുന്നു. ഇരുപതോ ഇരുപത്തിയഞ്ചോ തവണ ഇതു പോലെ നവംബര്‍ പതിനെട്ട് വന്നുപോയിട്ടുണ്ട്. എന്നാല്‍ ഏത് നവംബര്‍ പതിനെട്ടിനായിരിക്കും കെട്ടാന്‍ പോകുന്നതെന്ന കാര്യം തനിക്ക് പറയാനാകില്ലെന്നും സല്‍മാന്‍ വ്യക്തമാക്കി. നവംബര്‍ 18നായിരുന്നു സല്‍മാന്റെ പിതാവ് സലിംഖാനും മാതാവ് സല്‍മയും വിവാഹിതരായത്.

മാത്രമല്ല സഹോദരി അര്‍പ്പിത ഖാന്റെ വിവാഹവും 2014 നവംബര്‍ 18 ന് ആയിരുന്നു. തന്റെ വിവാഹം വൈകുന്നതില്‍ ചുറ്റുമുള്ളവര്‍ക്ക് താങ്ങാനാകാത്ത സമ്മര്‍ദ്ദമുണ്ടെന്നും സല്‍മാന്‍ തമാശ രൂപേണ പറഞ്ഞു. ഇപ്പോള്‍ അമ്പത് വയസ്സുള്ള താരത്തോട് മുന്‍പൊരിക്കല്‍ പൊതുവേദിയില്‍ വച്ച് സല്ലു ഭായ് ഉടന്‍ വിവാഹിതനായി കാണാന്‍ ആഗ്രഹിക്കുന്നതായി ബോളിവുഡ് താരം ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു.

Keywords:  Salman Khan: I will get married on November 18, Mumbai, Secret, Sania Mirza, Bollywood, Actor, Parents, Sisters, Cinema, Entertainment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script