ഹെയ് റ്റ് സ്റ്റോറി 3 സുന്ദരിക്ക് സല്‍മാന്‍ നല്‍കിയ സമ്മാനം

 


ADVERTISEMENT

മുംബൈ: (www.kvartha.com 13.03.2016) ഇഷ്ടമുള്ളവര്‍ക്ക് എന്തും വാരിക്കോരി കൊടുക്കുന്ന സ്വഭാവക്കാരനാണ് ബോളിവുഡിന്റെ മസില്‍ ഖാന്‍. അതു പല തവണ ബോളിവുഡ് കണ്ടിട്ടുള്ളതുമാണ്. ഇപ്പോഴിതാ വീണ്ടും അത്തരത്തിലൊരു കാഴചയ്ക്കു സാക്ഷിയായിരിക്കുകയാണ് ബി ടൗണ്‍. ഇത്തവണ ആ ഭാഗ്യം കിട്ടിയത് ബോളിവുഡ് സുന്ദരി ഹെയ്റ്റ് സ്റ്റോറി 3 യിലെ നായിക ഡെയ്‌സി ഷാക്കാണ്.
ഹെയ് റ്റ് സ്റ്റോറി 3 സുന്ദരിക്ക് സല്‍മാന്‍ നല്‍കിയ സമ്മാനം
നല്ല വിലപിടിപ്പുള്ള ഒരു ലക്ഷ്വറി കാറാണ് ഡെയ്‌സിക്ക് സല്‍മാന്‍ സമ്മാനിച്ചത്. പറയുമ്പോള്‍ ബോളിവുഡിലെ കത്തിനില്‍ക്കുന്ന താരസുന്ദരിയൊന്നുമല്ല പക്ഷേ സല്‍മാന്റെയൊപ്പമായിരുന്നു ഡെയ്‌സി ബോളിവുഡിലെത്തിയത്. അതു കൊണ്ടു തന്നെ സല്ലുവിന് ഡെയ്‌സിയോട് എന്നും ആ  കരുതലുമുണ്ടായിരുന്നു. അതാണിപ്പോള്‍ ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നത്. 2003ല്‍ തേരേ നാം എന്ന ചിത്രത്തില്‍ സല്‍മാനൊപ്പം നൃത്തം ചെയ്തായിരുന്നു ഡെയ്‌സിയുടെ ബോളിവുഡ് അരങ്ങേറ്റം. അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ തരക്കേടില്ലാത്ത വേഷങ്ങള്‍ ലഭിച്ചെങ്കിലും ബോളിവുഡില്‍ എന്നും രണ്ടാം നിരയില്‍ തന്നെയായിരുന്നു ഡെയ്‌സിയുടെ സ്ഥാനം. ഇടയ്ക്കു ചില കന്നഡ തമിഴ് ചിത്രങ്ങളിലം പ്രത്യക്ഷപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം സല്‍മാനൊപ്പം ജയ് ഹോ എന്ന ചിത്രത്തില്‍ ഡെയ്‌സി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഹെയ്റ്റ് സ്‌റ്റോറി 3യിലാണ് ഡെയ്‌സി അവസാനമായി അഭിനയിച്ചത്.



Keywords:  Bollywood, Cinema, Mumbai, Salman Khan, Actress, Car,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia