വിവാദങ്ങള്‍ സല്‍മാന് പുത്തരിയല്ലെന്ന് കത്രീന കൈഫ്

 


മുംബൈ: (www.kvartha.com 26.04.2016) വിവാദങ്ങള്‍ സല്‍മാന്‍ ഖാന് പുത്തരിയല്ലെന്ന് മുന്‍ കാമുകിയും ബോളിവുഡ് താരവുമായ കത്രീന കൈഫ്. സല്‍മാനെ ഇന്ത്യന്‍ ഒളിമ്പിക്ക് ഗുഡ്‌വില്‍ അംബാസിഡറായി തിരഞ്ഞെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് താരത്തിന്റെ പ്രതികരണം.

എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ കത്രീന തയ്യാറായില്ല. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്ക് ഒപ്പം അഭിനയിക്കുന്ന ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തിന്റെ അവസാന ദിവസ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു കത്രീന. 1998ലെ കൃഷ്ണ മൃഗവേട്ട തുടങ്ങി 2002ലെ ഹിറ്റ് ആന്‍ഡ് റണ്‍ കേസുള്‍പ്പെടെ സല്‍മാനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഏറെയാണ്.

സല്‍മാനെ ഇന്ത്യന്‍ ഒളിമ്പിക്ക് ഗുഡ്‌വില്‍ അംബാസിഡറായി നിയമിച്ചതിനെതിരെ മുന്‍ കായികതാരം മില്‍ഖ
വിവാദങ്ങള്‍ സല്‍മാന് പുത്തരിയല്ലെന്ന് കത്രീന കൈഫ്
സിംഗ് ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കായിക മത്സരങ്ങളില്‍ പ്രത്യേകിച്ച് ഒളിമ്പിക്‌സ് മത്സരങ്ങളില്‍ ബോളിവുഡ് താരങ്ങളുടെ ആവശ്യമില്ലെന്നായിരുന്നു സിംഗിന്റെ പ്രതികരണം.

എന്നാല്‍ സിംഗിന്റെ പ്രതികരണത്തിനെതിരെ സല്‍മാന്റെ പിതാവ് സലീം ഖാന്‍ രംഗത്തെത്തിയിരുന്നു. മത്സരയിനങ്ങളില്‍ സല്‍മാന്‍ പങ്കെടുത്തിട്ടില്ലെങ്കിലും അദ്ദേഹം മികച്ച നീന്തല്‍ക്കാരനും സൈക്ലിസ്റ്റും, വെയ്റ്റ് ലിഫ്റ്ററുമാണ്. ഞങ്ങളെ പോലുള്ളവര്‍ കായികം ഇഷ്ടപ്പെടുന്നതാണ് കായികതാരങ്ങളുടെ പ്രകടനത്തിന് കാരണമെന്നും കഴിഞ്ഞദിവസം സല്‍മാന്റെ പിതാവ് സലീം ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു.


Also Read:
മദ്യലഹരിയില്‍ പൊതുജനങ്ങളെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

Keywords:  Salman Khan courting controversy is not a new thing: Katrina Kaif, Mumbai, Twitter, Bollywood, Actress, Cinema, media, Father, Krishna Vetta, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia