SWISS-TOWER 24/07/2023

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസ് സല്‍മാന്‍ ഖാന് 5 വര്‍ഷം തടവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂ ഡല്‍ഹി: (www.kvartha.com 05.04.2018) കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ഖാന് അഞ്ചു വര്‍ഷം തടവ്. കേസില്‍ സല്‍മാന്‍ഖാന്‍ കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്. കേസില്‍ ഒരു വര്‍ഷവും അഞ്ച് മാസവും തടവുശിക്ഷ വിധിച്ച കീഴ്‌ക്കോടതി വിധിക്കെതിരെയാണ് സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചത്. വാദം കേള്‍ക്കല്‍ നേരത്തെ അവസാനിച്ചിരുന്നു.

സല്‍മാന്‍ ഖാന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ശിക്ഷയുടെ കാഠിന്യം കുറച്ചതെന്ന് കോടതി വ്യക്തമാക്കി. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് സെയ്ഫ് അലി ഖാനും തബുവും അടക്കമുള്ളവരെ വെറുതെ വിട്ടത്. ശിക്ഷ ഇപ്പോള്‍ പ്രഖ്യാപിക്കരുതെന്ന് സല്‍മാന്‍ ഖാന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. സല്‍മാന് വ്യാഴാഴ്ച
തന്നെ ജാമ്യം കിട്ടുമെന്നാണ് റിപ്പോര്‍ട്ട്.

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസ് സല്‍മാന്‍ ഖാന് 5 വര്‍ഷം തടവ്

20 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ് സല്‍മാന്‍ഖാന്‍ ശിക്ഷിക്കപ്പെടുന്നത്. സല്‍മാനടക്കം ഏഴുപേരാണ് കേസിലെ പ്രതികള്‍. 1998 സെപ്റ്റംബര്‍ 26ന് ജോദ്പൂരിലെ ഭവാദില്‍ വച്ചും 28ന് ഗോദാഫാമില്‍ വച്ചുമാണ് ഹം സാഥ് സാഥ് ഹേന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സല്‍മാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords; National, New Delhi, News, Cinema, Entertainment, Cine Actor, Actor, Salman Khan, Court, Shooting, Case, Weapons, Order, Salman Khan Convicted And Sentenced To 2 Years Imprisonment In Blackbuck Poaching Case
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia