ടൈഗര്‍ ത്രീ സിനിമയുടെ ഷൂടിങ്ങിനായെത്തിയ ബോളിവുഡ് താരങ്ങള്‍ക്ക് ഓടോമന്‍ കൊട്ടാരത്തില്‍ കിടിലന്‍ സത്ക്കാരമൊരുക്കി തുര്‍കി മന്ത്രി, ചിത്രങ്ങള്‍ കാണാം

ADVERTISEMENT

ഇസ്താംബൂള്‍: (www.kvartha.com 04.09.2021) ബോളിവുഡ് സൂപെര്‍താരങ്ങളായ സല്‍മാന്‍ ഖാനും നടി കത്രീന കൈഫും തുര്‍കി സാംസ്‌കാരിക ടൂറിസം മന്ത്രി മെഹമത് നൂറി എര്‍സോയിയുമായി കൂടിക്കാഴ്ച നടത്തി. താരങ്ങള്‍ക്ക് ഒരുഗ്രന്‍ വിരുന്നും നല്‍കി തുര്‍കി മെഹമത് നൂറി എര്‍സോയ്. മുന്‍ ഓടോമന്‍ കൊട്ടാരമായ സിറാഗന്‍ പാലസിലായിരുന്നു (കെംപിന്‍സ്‌കി ഹോടെല്‍) വെള്ളിയാഴ്ച നടന്ന ഉച്ചഭക്ഷണ വിരുന്ന്. 
Aster_MIMS

ടൈഗര്‍ ത്രീ സിനിമയുടെ ഷൂടിങ്ങിനായെത്തിയ ബോളിവുഡ് താരങ്ങള്‍ക്ക് ഓടോമന്‍ കൊട്ടാരത്തില്‍ കിടിലന്‍ സത്ക്കാരമൊരുക്കി തുര്‍കി മന്ത്രി, ചിത്രങ്ങള്‍ കാണാം

2 സൂപെര്‍ താരങ്ങള്‍ക്ക് വിരുന്ന് നല്‍കിയെന്നും നിരവധി അന്താരാഷ്ട്ര സിനിമാ പദ്ധതികള്‍ക്ക് തുര്‍കി ഇനിയും ആതിഥ്യമരുളുമെന്നും എര്‍സോയ് ടര്‍കിഷ് ഭാഷയില്‍ ട്വിറ്റെറില്‍ കുറിച്ചു. തുടര്‍ന്ന് ബോളിവുഡ് താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളുടെ ഒരു നീണ്ട പരമ്പരതന്നെ നൂറി എര്‍സോയ് പങ്കിട്ടു.

ടൈഗര്‍ ത്രീ സിനിമയുടെ ഷൂടിങ്ങിനായെത്തിയ ബോളിവുഡ് താരങ്ങള്‍ക്ക് ഓടോമന്‍ കൊട്ടാരത്തില്‍ കിടിലന്‍ സത്ക്കാരമൊരുക്കി തുര്‍കി മന്ത്രി, ചിത്രങ്ങള്‍ കാണാം

പുതിയ സിനിമ ടൈഗര്‍ ത്രീയുമായി ബന്ധപ്പെട്ട ഷൂടിങ്ങിനാണ് താരങ്ങള്‍ തുര്‍കിയിലെത്തിയത്. മനീഷ് ശര്‍മ്മയാണ് സിനിമ സംവിധാനം ചെയ്യുന്നത്. 2012ല്‍ പുറത്തിറങ്ങിയ 'ഏക് ഥാ ടൈഗര്‍', അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത 2017ല്‍ പുറത്തിറങ്ങിയ 'ടൈഗര്‍ സിന്ദാഹെ' എന്നീ സിനിമകളുടെ അടുത്ത ഭാഗമാണ് 'ടൈഗര്‍ ത്രീ'. റഷ്യയിലെ ഷൂടിങിന് ശേഷമാണ് സല്‍മാനും കത്രീനയും തുര്‍കിയിലെത്തിയത്.

ടൈഗര്‍ ത്രീ സിനിമയുടെ ഷൂടിങ്ങിനായെത്തിയ ബോളിവുഡ് താരങ്ങള്‍ക്ക് ഓടോമന്‍ കൊട്ടാരത്തില്‍ കിടിലന്‍ സത്ക്കാരമൊരുക്കി തുര്‍കി മന്ത്രി, ചിത്രങ്ങള്‍ കാണാം

Keywords:  News, World, International, Turkey, Minister, Entertainment, Cinema, Actress, Actor, Bollywood, Salman Khan, Katrina kaif, Salman Khan and Katrina Kaif Meet Turkish Minister, Clicked at Lunch After Tiger 3 Shoot; See Pics
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia