സല്‍മാന് നേരത്തേയും പ്രണയം ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍ ; അത് തകര്‍ന്നത് ഇങ്ങനെ

 


മുംബൈ: (www.kvartha.com 08.06.2017) ബോളിവുഡിന്റെ മസില്‍ മാന്‍ സല്‍മാന്‍ ഖാന്റെ പ്രണയത്തെ കുറിച്ച് നിരവധി ഗോസിപ്പുകള്‍ ഉയര്‍ന്നിരുന്നു. മുന്‍ ലോക സുന്ദരി ഐശ്വരി റായ്, കത്രീന കൈഫ് തുടങ്ങിയവരൊക്കെ സല്‍മാന്റെ കാമുകി പട്ടികയില്‍ ഇടം പിടിച്ചിരുന്നു. സല്‍മാന്റെ കാമുകിയാകാന്‍ ബോളിവുഡില്‍ സുന്ദരിമാരുടെ മത്സരം തന്നെ ഉണ്ടായിരുന്നു. എന്നാല്‍ സല്‍മാന്‍ ഇതുവരെയും ആരെയും വിവാഹം കഴിക്കാന്‍ തയ്യാറായിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കയാണ് താരം. തന്റെ ആദ്യ കാമുകിയോട് പ്രണയം തുറന്നു പറയുന്നതില്‍ പരാജയപ്പെട്ടു എന്നാണ് താരം പറയുന്നത്. എന്നാല്‍ തന്റെ ആദ്യ പ്രണയം ബോളിവുഡില്‍ നിന്നായിരുന്നില്ലെന്നും താരം തുറന്നുപറയുന്നു. പതിനാറാം വയസില്‍ ആയിരുന്നു അത്. എന്നാല്‍ തന്റെ പ്രണയം തുറന്നു പറയാന്‍ സല്ലുവിനു പേടിയായിരുന്നു. അവള്‍ നോ പറഞ്ഞാലോ എന്നതായിരുന്നു പേടിയുടെ കാരണം. എന്നാല്‍ സല്ലുവിനെ ഏറെ തകര്‍ത്തതു താന്‍ മനസില്‍ പ്രണയിച്ച ആ പെണ്‍കുട്ടിയെ കുറിച്ചുള്ള മറ്റൊരു വിവരമായിരുന്നു.

  സല്‍മാന് നേരത്തേയും പ്രണയം ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍ ; അത് തകര്‍ന്നത് ഇങ്ങനെ

അവള്‍ തന്റെ രണ്ടു കൂട്ടുകാരുമായി അടുപ്പത്തിലായിരുന്നു എന്നതാണ് ആ സത്യം. എന്തായാലും ആ പ്രണയം സഫലമായില്ലെന്നു സല്ലു പറയുന്നു. ആ പെണ്‍കുട്ടിക്ക് സല്‍മാനെ ഇഷ് ടമായിരുന്നില്ല, എന്നു മാത്രമല്ല അവളുടെ പട്ടിക്കും സല്ലുവിനെ ഇഷ്ടമായിരുന്നില്ല. അവളുടെ പട്ടിയുടെ കടിയും ഒരിക്കല്‍ സല്ലുവിന് ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു. അവളെ പിരിഞ്ഞ ശേഷം സല്‍മാന്‍ ഖാന്‍ ഒരുപാട് സങ്കടപ്പെട്ടിരുന്നു. ജീവിതം അവസാനിക്കുകയാണെന്നു വരെ തോന്നിപ്പോയി. ഇപ്പോള്‍ 35 വര്‍ഷം കഴിഞ്ഞു, അവള്‍ സന്തോഷത്തോടെ ഇരിക്കുന്നുണ്ടാകുമെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.

Also Read:
ലക്ഷങ്ങള്‍ ചിലവഴിച്ച് റീ ടാര്‍ ചെയ്ത റോഡ് മഴയില്‍ ഒലിച്ചുപോയി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords: Salman Khan about his first love, Mumbai, News, Cinema, Entertainment, Marriage, Bollywood, Actor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia