മീ ടൂ പ്രഭാവത്തില്‍ ബോളിവുഡ്; ബിപാഷ ബസുവും രംഗത്ത്, കൂടുതല്‍ വെളിപ്പെടുത്തലുകള്‍
Oct 12, 2018, 21:47 IST
ന്യൂഡല്‍ഹി: (www.kvartha.com 12.10.2018) മീ ടൂ പ്രഭാവത്തില്‍ ബോളിവുഡും ഉലയുകയാണ്. ഒടുവില്‍ വെളിപ്പെടുത്തലുകളുമായി ബിപാഷ ബസുവും രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ തന്നെ മീ ടൂ ആരോപണത്തില്‍ കുരുങ്ങിയിരിക്കുന്ന സംവിധായകന്‍ സാജിദ് ഖാനെതിരെയാണ് താരം ആരോപണമുന്നയിച്ചിരിക്കുന്നത്.
2014ല്‍ ഹംഷകല്‍സ് സിനിമയുടെ സെറ്റില് സ്ത്രീകളെ അപമാനിക്കുന്ന രീതിയിലാണ് സാജിദ് ഖാന്‍ പെരുമാറിയതെന്നും ഇതേതുടര്‍ന്നാണ് ഹംഷകല്‌സിന്റെ പ്രമോഷന്‍ പരിപാടിയില്‍നിന്നും പിന്മാറിയതെന്നും ബിപാഷ ഇന്ത്യന്‍എക്‌സ്പ്രസിനോടു വെളിപ്പെടുത്തി. അധികാരവും സ്വാധീനശക്തിയുമുള്ള ആളുകളുടെ ആക്രമണങ്ങള്‍ സ്ത്രീകള്‍ തുറന്നുപറയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബിപാഷ പറഞ്ഞു.
സ്ത്രീകളോടുള്ള സാജിദ് ഖാന്റെ പൊതുവായ സമീപനം എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. അയാള്‍ വലിയ ശബ്ദത്തില്‍ നിലവാരം കുറഞ്ഞ തമാശ പറയാറുണ്ട്. എല്ലാ സ്ത്രീകളോടും ഇയാള്‍ ഇങ്ങനെ തന്നെയായിരുന്നു. എന്നാല്‍ തനിക്കെതിരെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ബിപാഷ പറഞ്ഞു. എന്നാല്‍ ഹംഷകല്‍സിനു ശേഷം സ്ത്രീകള്‍ക്കു അപമാനകരമായ ഒരു സെറ്റിലും പ്രവര്‍ത്തിക്കില്ലെന്നു തീരുമാനിക്കുകയായിരുന്നുവെന്നും സാജിദ് ഖാനാടൊപ്പമുള്ള അവസാന ചിത്രമാണ് ഹംഷകല്‍സെന്നും ബിപാഷ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bipasha Basu, National, Bollywood, Entertainment, Cinema, Film, Sajid Khan cracked lewd jokes openly, was rude to women: Bipasha Basu

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.