വിവാഹത്തിന് മുമ്പുതന്നെ പലരും പറഞ്ഞു ഈ ബന്ധം വേണ്ടെന്നും അധികം ആയുസ്സുണ്ടാവില്ലെന്നും; നടി ശാലു മേനോനെ കുറിച്ച് ഭര്‍ത്താവിന്റെ വെളിപ്പെടുത്തലുകള്‍

 


കൊച്ചി: (www.kvartha.com 03.07.2017) വിവാഹത്തിന് മുമ്പുതന്നെ പലരും പറഞ്ഞു ഈ ബന്ധം വേണ്ടെന്നും അധികം ആയുസ്സുണ്ടാവില്ലെന്നും, എന്നിട്ടും താന്‍ കാര്യമാക്കിയില്ല, നടി ശാലു മേനോനെ കുറിച്ച് ഭര്‍ത്താവ് സജി നായരുടെ വാക്കുകളാണിവ. ശാലുവിനേയും തന്നെയും ചേര്‍ത്ത് ഗോസിപ്പ് പ്രചരിച്ചിരുന്ന കാലത്തുതന്നെ തന്നെ പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. സീരിയലിലൂടെ മലയാളി വീട്ടമ്മമാരുടെ പ്രിയപ്പെട്ട താരമായി മാറിയ ശാലു സോളാര്‍ കേസില്‍ അകപ്പെട്ടതോടെയാണ് ആളുകളുടെ കരടായത്. കേസില്‍ അകപ്പെട്ടതോടെ നിരവധി പഴികള്‍ അവര്‍ക്ക് കേള്‍ക്കേണ്ടി വന്നു.

ആ സമയത്ത് ശാലുവുമായി കടുത്ത സൗഹൃദത്തിലായിരുന്നു താന്‍. നീണ്ട പതിനൊന്നു വര്‍ഷത്തെ സൗഹൃദത്തിനൊടുവില്‍ 2016 സെപ്റ്റംബറിലാണു തങ്ങളുടെ വിവാഹം. അതിനുമുമ്പ് എറണാകുളത്തെ വില്ലയിലായിരുന്നു തങ്ങള്‍ താമസിച്ചിരുന്നത്. അവിടെ വച്ച് സീരിയലില്‍ ജോലി ചെയ്യുന്ന ഒരാളായിരുന്നു ശാലുവിനെ കുറിച്ച് അപവാദം പറഞ്ഞ് പരത്തിയത് എന്നും സജി പറയുന്നു. തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് പലരും പറഞ്ഞു പരത്തി. ശാലുവല്ലാതെ അധികം സ്ത്രീളോട് സംസാരിക്കുന്ന കൂട്ടത്തിലല്ലായിരുന്നു താന്‍, അതുകൊണ്ട് തന്നെ ശാലുവിനോടുള്ള സംസാരം ഗോസിപ്പുകള്‍ പരക്കുന്നതിന് ഇടയാക്കിയെന്നും സജി പറയുന്നു.

 വിവാഹത്തിന് മുമ്പുതന്നെ പലരും പറഞ്ഞു ഈ ബന്ധം വേണ്ടെന്നും അധികം ആയുസ്സുണ്ടാവില്ലെന്നും; നടി ശാലു മേനോനെ കുറിച്ച് ഭര്‍ത്താവിന്റെ വെളിപ്പെടുത്തലുകള്‍

പലരും മുന്നറിയിപ്പ് നല്‍കി ഈ ബന്ധം ശരിയാവില്ലെന്നും അധിക കാലം മുന്നോട്ട് പോകില്ലെന്നുമൊക്കെ. പക്ഷേ അപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഒടുവില്‍ സൗഹൃദം പ്രണയമായി. പ്രണയത്തില്‍ നിന്ന് അവള്‍ എന്റെ ജീവിത സഖിയായി എന്നും സജി പറയുന്നു. ഇപ്പോഴും ശാലുവിനെ മോശമായും അപകീര്‍ത്തിപെടുത്തുന്ന തരത്തിലുള്ളതുമായ നിരവധി വാര്‍ത്തകള്‍ വരുന്നുണ്ട്. ദയവു ചെയ്ത് ആരും ശാലുവിനെ കുറിച്ച് അപവാദം പറഞ്ഞ് പരത്തെരുതെന്നും സജി അപേക്ഷിക്കുന്നു. ശാലു മികച്ചൊരു നടിയും നര്‍ത്തകിയും മാത്രമല്ല നല്ല ഭാര്യ കൂടിയാണെന്നും സജി കൂട്ടിച്ചേര്‍ത്തു.

Also Read:

ഛര്‍ദിയെ തുടര്‍ന്ന് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Saji Nair about Shalu Menon, Kochi, News, Cinema, Entertainment, Gossip, Marriage, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia